ഉമ്മുൽ ഖുവൈനിൽ പൊടിക്കാറ്റും മഴയും
text_fieldsഉമ്മുൽ ഖുവൈന്‍: ഉമ്മുൽ ഖുവൈൻ മേഖലയിൽ ശനിയാഴ്ച പുലര്‍ച്ച ഒരു മണിക്ക് ശേഷം അതി ശക്തമായ പൊടിക്കാറ്റോടുകൂടി മഴ പെയ്തു. അര മണിക്കൂറോളം കനത്ത കാറ്റ് വീശിയ ശേഷമായിരുന്നു ഇടിയോടു കൂടിയ മഴ. ഇത്രയധികം ശക്തിയില്‍ കാറ്റ് വീശിയത് ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നുവെന്ന് വര്‍ഷങ്ങളായി ഉമ്മുൽ ഖുവൈനില്‍ താമസിക്കുന്ന ബിജു ഗൾഫ് മാധ്യമത്തോട് പറഞ്ഞു. അന്ന് ശക്തമായ കാറ്റിൽ മാലിന്യ വീപ്പകൾ പതിച്ച് നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിരുന്നു.
ഇന്നലെ പെയ്ത മഴ ഉമ്മുൽ ഖുവൈനിലെ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടാക്കിയെങ്കിലും നഗരസഭ മലിന ജലവും പൊട്ടിവീണ മരങ്ങളും നീക്കം ചെയ്യുന്നുണ്ട്. ബസാര്‍ അടക്കം പലമേഖലയിലും കനത്ത മഴയാണ് ലഭിച്ചത്. തുറമുഖ വികസനത്തിെൻറ ഭാഗമായി നിർമിച്ച താൽക്കാലിക മതിലുകള്‍ ഭാഗികമായി മറിഞ്ഞു വീണ നിലയിലാണ്. ശക്തമായ മിന്നലില്‍ ഫ്ലാറ്റുകളിലെ എ.സികള്‍ തകരാറിലാവുകയും ചെയ്തു.
കൃഷിക്ക് പ്രാധാന്യം കൊടുക്കുന്ന പ്രദേശമായതിനാല്‍ മലയാളികള്‍ അടങ്ങുന്ന ചെറുകിട കര്‍ഷകര്‍ക്ക് ഈ മഴ ഗുണകരമാണ്. ഇക്കുറി ചൂട് നീണ്ടുനിന്നതിനാല്‍ ചെറുകിട പ്രവാസി കര്‍ഷകര്‍ ഇതുവരേക്കും വിത്ത് ഇറക്കിയിട്ടില്ല. ഈ മഴ ഗുണം ചെയ്യുമെന്ന അനുമാനത്തിൽ കർഷകർ ഇനി വിത്തിറക്കലിനൊരുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
