Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൊഴിലാളികൾക്ക് ആഘോഷരാവൊരുക്കി ഉമ്മുല്‍ഖുവൈന്‍
text_fieldsbookmark_border
ഉമ്മുല്‍ഖുവൈന്‍: ഇന്ത്യന്‍ അസോസിയേഷന് വെല്‍ഫെയര്‍ ആൻഡ് ചാരിറ്റി വിങ് സാന്ത്വനം പരിപാടി സംഘടിപ്പിച്ചു. വിവിധ ലേബര്‍ ക്യാമ്പുകളിലെ 300ല്‍പരം തൊഴിലാളികളെ ഉള്‍പ്പെടുത്തി നടത്തിയ പരിപാടിയില്‍ ഒട്ടനവധി കലാപരിപാടികളും അത്താഴസദ്യയും ഒരുക്കി. പരിപാടികള്‍ റേഡിയോ ഏഷ്യ വാര്‍ത്താ അവതാരകന് അനൂപ് കീച്ചേരി ഉദ്ഘാടനം ചെയ്തു. അസോസിയേഷന് വൈസ് പ്രസിഡൻറ് എം.എന്‍.ബി. മുതലാളി അധ്യക്ഷത വഹിച്ചു. അസോസിയേഷന് മുന്‍ പ്രസിഡൻറും ജീവകാരുണ്യപ്രവര്‍ത്തകനുമായ സജാദ് നാട്ടികയെ ആദരിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയർപ്പിക്കുന്ന പി.കെ. മൊയ്തീന്, പുരുഷോത്തമന് വിദ്യാധരന്, മുഹമ്മദ് മൊഹ്യിദ്ദീന് എം.എ, ഷാല്‍ ബി എമില്‍, കവിത രാജേന്ദ്രന്, ഗസാല്‍ അലി തുടങ്ങിയവരെയും ആദരിച്ചു.
ന്യൂ ഇന്ത്യന്‍ സ്കൂളിലെ കുട്ടികള്‍ നടത്തിയ കലാപരിപാടികളും നിസാം കാലിക്കറ്റ് നയിച്ച മിമിക്സ് പരേഡും സോണിയ നിസാമിെൻറ ഗാനമേളയും ഉണ്ടായിരുന്നു. സജാദ് നാട്ടിക മുഖ്യപ്രഭാഷണം നടത്തി. ചാരിറ്റി വിങ് സെക്രട്ടറി കവിത രാജേന്ദ്രന് ആശംസയര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി ജി. ബൈജു സ്വാഗതവും കോഓഡിനേറ്റര്‍ പ്രസൂദന്‍ ടി.വി. നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story