മികച്ച ഫ്രീസോണിനുള്ള അവാർഡ് ഉമ്മുൽഖുവൈന്
text_fieldsഉമ്മുൽഖുവൈൻ: മികവുറ്റ സൗകര്യങ്ങളും സംരംഭകത്വ സൗഹൃദ നയങ്ങളും കൊണ്ട് നിക്ഷേപകരുടെ പ്രിയ ഇടമായി മാറിയ ഉമ്മുൽഖുവൈൻ ഫ്രീസോണിന് രാജ്യാന്തര തലത്തിലെ മികച്ച ഫ്രീസോണിനുള്ള ഇന്ത്യ ഇക്കണോമിക് ഫോറം അവാർഡ്. 150ൽ പരം രാജ്യങ്ങളിൽനിന്നുളള 7000ത്തിലധികം കമ്പനികളാണ് ഇവിടെ പ്രവർത്തനം ആരംഭിച്ച് മുന്നേറുന്നത്. 1500ലധികം കമ്പനികൾ ഈ വർഷം മാത്രം തുറന്നു. ചെറുകിട സ്ഥാപനങ്ങൾ മുതൽ വൻ ഗോഡൗണുകൾക്കു വരെ സ്ഥലം ഏറ്റവും മികച്ച നിരക്കിൽ ലഭ്യമാക്കുന്ന പുതിയ വ്യവസായിക മേഖലയിലും ആവശ്യക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്.
ഫ്രീസോൺ നിലനിൽക്കുന്ന മേഖലയുടെ മികവ്, ഏറ്റവും വേഗത്തിലും എളുപ്പത്തിലുമുള്ള കമ്പനി രജിസ്ട്രേഷൻ നടപടികൾ, നിക്ഷേപകരുടെ വളർച്ചക്ക് നൽകുന്ന പൂർണ പങ്കാളിത്തം, വിശ്വാസ്യത, സുതാര്യമായ നയങ്ങൾ എന്നിവയാണ് ഉമ്മുൽഖുവൈൻ ഫ്രീസോണിനെ മികവിെൻറ കേന്ദ്രമാക്കി മാറ്റുന്നതെന്ന് ജനറൽ മാനേജർ ജോൺസൺ ജോർജ് വ്യക്തമാക്കി. വൻകിട സ്ഥാപനമായാലും ചെറുകിട സ്ഥാപനമായാലും ഒരു സംരംഭകന് താൻ ആഗ്രഹിച്ച രീതിയിൽ കമ്പനി തുടങ്ങാനുളള സാഹചര്യമാണ് ഏറ്റവും ചുരുങ്ങിയ ചെലവിൽ ഒരുക്കിനൽകുന്നത്. ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ദിവസം കൊണ്ടുതന്നെ ട്രേഡ് ലൈസൻസ് ലഭ്യമാക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിട്ടുളളത്. മികച്ച യാത്രാ സൗകര്യങ്ങൾ. കര-വ്യോമ-സമുദ്ര മാർഗം സാമഗ്രികൾ എത്തിക്കാനും കൊണ്ടുപോകാനുമുള്ള എളുപ്പം, കുറഞ്ഞ നിരക്കിലെ ഒാഫിസ് വാടകയും താമസ സൗകര്യങ്ങളും എന്നിവയെല്ലാം യു.എ.ക്യൂ ഫ്രീ സോണിെൻറ സ്വീകാര്യത പതിൻമടങ്ങ് വർധിപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
