Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉമ്മുൽ ഖുവൈൻ ഇന്ത്യൻ...

ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം സമാപിച്ചു

text_fields
bookmark_border
ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം സമാപിച്ചു
cancel

ഉ​മ്മു​ല്‍ ഖു​വൈ​ന്‍: ഉ​മ്മു​ല്‍ ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ല്‍ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്ന ഓ​ണാ​ഘോ​ഷം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ സ​മാ​പി​ച്ചു. നാ​ട്ടി​ൽ​നി​ന്ന് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ നി​ർ​മ​ല ല​ക്ഷ്മ​ൺ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ​ദ​സ്സി​ൽ​നി​ന്ന് ത​ന്നെ ഒ​രു അ​മ്മ​യെ ക​ണ്ടെ​ത്തി ഉ​ദ്​​ഘാ​ട​നം ചെ​യ്യി​പ്പി​ച്ച​ത് വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​യി. പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മൊ​ഹി​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ജാ​ദ് നാ​ട്ടി​ക, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​കെ. ന​സീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി രാ​ജീ​വ്‌ സ്വാ​ഗ​ത​വും ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി റാ​ഷി​ദ്‌ പൊ​ന്നാ​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

ര​ണ്ടാം ദി​വ​സം ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ​ക്ക് ഓ​ണ​സ​ദ്യ വി​ള​മ്പി. പൂ​ക്ക​ള മ​ത്സ​രം, മ​ല​യാ​ളി മ​ങ്ക, പു​രു​ഷ കേ​സ​രി മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി.

ശ്രീ​പ്രി​യ സു​രേ​ഷ്, അ​നു സ്മി​തേ​ഷ്, സു​രേ​ഷ് എ​ന്നി​വ​ർ പൂ​ക്ക​ള​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ​യും ആ​ർ.​ജെ. സാ​ൻ, ആ​ൻ​സി ഹ​ർ​ഷ​ൽ എ​ന്നി​വ​ർ മ​ല​യാ​ളി മ​ങ്ക, പു​രു​ഷ കേ​സ​രി വി​ജ​യി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationUmmul Quwain
News Summary - Ummul Quwain Indian Association concluded the Onam celebration
Next Story