ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോ. ബാഡ്മിന്റൺ ചാമ്പ്യൻഷിപ്
text_fieldsഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷനിൽ 75ാമത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് ഷട്ടിൽ ബാഡ്മിന്റൺ ക്ലബ് ചാമ്പ്യൻഷിപ് പ്രസിഡന്റ് സജാദ് നാട്ടിക ഉദ്ഘാടനം ചെയ്യുന്നു
ഉമ്മുൽഖുവൈൻ: ഇന്ത്യൻ അസോസിയേഷനിൽ 75 ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. ഷട്ടിൽ ബാഡ്മിന്റൺ ക്ലബ് ചാമ്പ്യൻഷിപ് മത്സരങ്ങൾക്ക് തുടക്കം കുറിച്ച് പ്രസിഡന്റ് സജാദ് നാട്ടിക പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. കലാ, വനിത, സാഹിത്യ, ശിശു, യുവജന വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളും ചാരിറ്റി വിഭാഗത്തിന്റെ കീഴിൽ ക്ഷേമനിധിയടക്കമുള്ള വിവിധ പദ്ധതികളിൽ അംഗത്വമെടുപ്പിക്കലും ബോധവത്കരണ ക്ലാസുകളും സൗജന്യ വൈദ്യ പരിശോധന, രക്തദാന ക്യാമ്പ് എന്നിവയും അരങ്ങേറും. ആഗസ്റ്റ് 14ന് രാത്രി തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തി കലാ പരിപാടികളും മെഹ്ഫിൽ സന്ധ്യയും 75 കിലോ കേക്ക് കട്ടിങ്ങും നടക്കും. 15ന് രാവിലെ 7.30ന് പതാക ഉയർത്തും. കോൺസുലേറ്റ് പ്രതിനിധികൾ സംബന്ധിക്കും.
ഒക്ടോബർ 15ന് മെഗാ മ്യൂസിക്കൽ നൈറ്റോടുകൂടി ആഘോഷ പരിപാടികൾ സമാപിക്കും. ചടങ്ങിൽ അസോസിയേഷൻ വൈസ് പ്രസിഡൻറ് ഷനൂജ് നമ്പ്യാർ സ്വാഗതവും സ്പോർട്സ് കോഓഡിനേറ്റർ ടി.വി. പ്രസൂദൻ നന്ദിയും പറഞ്ഞു.

