ഉമ്മുൽഖുവൈനിൽ 2000 വർഷം പഴക്കമുള്ള ശവകുടീരങ്ങൾ കണ്ടെത്തി
text_fieldsഉമ്മുൽഖുവൈൻ: ഉമ്മുൽഖുവൈനിൽ ഒന്നാം നൂറ്റാണ്ടിലെ ശവകുടീരങ്ങൾ, കരകൗശല വസ്തുക്ക ൾ, ആഭരണങ്ങൾ എന്നിവ കണ്ടെത്തി. യു.എ.ഇയിലെ ഏറ്റവും വലിയ പുരാവസ്തു കേന്ദ്രങ്ങളിലൊ ന്നായ ഇദ്^ദുറിൽ 15 ശവകുടീരങ്ങൾ, അധിവാസത്തിെൻറ അവശിഷ്ടങ്ങൾ, വെങ്കല പ്രതിമകൾ, പാത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ ഖനനം ചെയ്തെടുത്തതായി ഉമ്മുൽഖുവൈൻ വിനോദസഞ്ചാര^പുരാവസ്തു വകുപ്പ് വ്യക്തമാക്കി. ബി.സി നാലാം നൂറ്റാണ്ടിലെ ഗ്രീക്ക് ഭരണാധികാരി അലക്സാണ്ടറുടെ കാലത്തേതെന്ന് കരുതുന്ന നാണയങ്ങളും ലഭിച്ചതായി വകുപ്പ് ഡയറക്ടർ ജനറൽ ആലിയ അൽ ഗാഫ്ലി പറഞ്ഞു. അറേബ്യൻ ഉൾക്കടലിെൻറ തെക്കുകിഴക്കൻ തീരത്തായാണ് ഇദ്^ദുർ സ്ഥിതിചെയ്യുന്നത്.
ഉയർന്നുനിൽക്കുന്ന മണൽക്കൂനകളാൽ ചുറ്റപ്പെട്ടതാണ് പ്രദേശം. 1973ൽ ഇറാഖി പുരാവസ്തു ശാസ്ത്രജഞനാണ് ഇൗ കേന്ദ്രം കണ്ടെത്തിയത്. 1974ൽ ഖനനം തുടങ്ങി. തുടർന്ന് കല്ലുവീടുകളുടെ അവശിഷ്ടങ്ങളും നാണയങ്ങളും ലഭിച്ചിരുന്നു. 1989നും 1995നും ഇടയിൽ നടത്തിയ ഖനനത്തിൽ സൂര്യദേവ ക്ഷേത്രങ്ങൾ കണ്ടെത്തിയിരുന്നു. 2015ൽ 2000 വർഷം പഴക്കമുള്ള 500ലധികം ശവകുടീരങ്ങളാണ് കിട്ടിയത്. തകർന്ന വീടുകൾക്കും ക്ഷേത്രത്തിനും ഇടയിലാണ് ഇവ കണ്ടത്. ഇസ്ലാമിന് മുമ്പുള്ള മതപരമായ സ്മാരക ചിഹ്നങ്ങൾ, ആയുധങ്ങൾ, ആഭരണങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയും കിട്ടിയിരുന്നു. കടലിൽനിന്നെടുത്ത കല്ലുകൾ കൊണ്ട് ദീർഘചതുരാകൃതിയിലാണ് ശവകുടീരങ്ങൾ നിർമിച്ചിട്ടുള്ളത്്. ഒന്നൊഴികെ മറ്റെല്ലാം വടക്കുകിഴക്ക് ദിശയിലായിരുന്നു. ഒന്നു മാത്രം വടക്കുപടിഞ്ഞാറ് ദിശയിലും. എല്ലാം വീടുകൾക്ക് സമീപത്തു തന്നെയായിരുന്നു. ഇൗ ലോകത്തെ ജീവിതവും മരണത്തിന് ശേഷമുള്ള ജീവിതവും വിഭിന്നമല്ലെന്ന കാഴ്ചപ്പാട് കാരണമാണ് വീടിന് സമീപത്തുതന്നെ ശവകുടീരങ്ങൾ നിർമിച്ചിരുന്നതെന്ന് ആലിയ അൽ ഗാഫ്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
