നാലരപ്പതിറ്റാണ്ട് പ്രവാസം അവസാനിപ്പിച്ച് ഉമ്മർ ഹാജി മടങ്ങുന്നു
text_fieldsഉമ്മർ ഹാജി
ദുബൈ: നാലരപ്പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് എ.എം. ഉമ്മർ ഹാജി നാട്ടിലേക്ക് മടങ്ങുന്നു. സാമൂഹിക, സാംസ്കാരിക, മതരംഗത്ത് നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. 1979 ജൂൺ ഒന്നിനാണ് ഇദ്ദേഹം ദുബൈയിലെത്തുന്നത്. ആറ് മാസത്തോളം ഒരു സൂപ്പർ മാർക്കറ്റിലായിരുന്നു ജോലി. പിന്നീട് 1980 മുതൽ 87 വരെ അബൂദബിയിലെ ഒരു വീട്ടിൽ ജോലിക്കാരനായി. അവിടെനിന്നാണ് 1987ൽ അബൂദബി ഡിഫൻസിൽ ജോലി ലഭിക്കുന്നത്. ഇവിടെനിന്ന് വിരമിച്ചാണ് നാട്ടിലേക്കുള്ള മടക്കം.
അബൂദബി ഇസ്ലാമിക് സെന്റർ അംഗം, വെട്ടുകാട് ജമാഅത്ത് യു.എ.ഇ കമ്മിറ്റിയുടെയും മദ്റസ കമ്മിറ്റിയുടെയും പ്രസിഡന്റ്, ട്രഷറർ, ഉപദേശക സമിതി അംഗം, മറ്റു വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്. വാസ യു.എ.ഇ കമ്മിറ്റിയുടെ അംഗം കൂടിയാണ്. നാട്ടിലെ ജീവകാരുണ്യ രംഗത്തും പള്ളിയുടേയും മദ്റസയുടേയും നിർമാണത്തിലും നേതൃനിരയിലുണ്ടായിരുന്നു. അബൂദബിയിൽ ദീർഘകാലം പ്രവാസിയായിരുന്ന പരേതനായ മുഹമ്മദ് കുട്ടിയുടേയും ഷരീഫയുടേയും മകനാണ്. ഭാര്യ റസിയ. സഹോദരൻ എ.എം. അബ്ബാസ് അബൂദബിയിൽ ജോലി ചെയ്യുന്നു. നാല് ആൺകുട്ടികളാണ് ഉമ്മർ ഹാജിക്കുള്ളത്.
മൂത്ത മകൻ അനീസ് കുടുംബ സമേതം അബൂദബിയിൽ താമസിക്കുന്നു. രണ്ടാമത്തെ മകൻ സുബൈർ ഖത്തറിലാണ്. നിഹാൽ, മുഹമ്മദ് ആദിൽ എന്നിവർ നാട്ടിൽ വിദ്യാർഥികളാണ്. വെട്ടുകാട് ജമാഅത്ത് മദ്റസ യു.എ.ഇ കമ്മിറ്റികൾ അദ്ദേഹത്തിന് യാത്രയയപ്പ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

