ഉമ്മൻ ചാണ്ടി സ്മൃതി സന്ധ്യ സംഘടിപ്പിച്ചു
text_fieldsഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം
ദുബൈ: മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. വർക്കിങ് പ്രസിഡന്റ് ബി. പവിത്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇൻകാസ് സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി. ആക്ടിങ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.
ഇൻകാസ് നാഷനൽ കമ്മിറ്റി ഓർഗനൈസേഷനൽ ജനറൽ സെക്രട്ടറി എസ്.എം. ജാബിർ, ജനറൽ സെക്രട്ടറി ബി.എ. നാസർ, ഇൻകാസ് സീനിയർ നേതാക്കളായ അഡ്വ.ഹാഷിക് തൈക്കണ്ടി, സി. മോഹൻദാസ്, നാഷനൽ കമ്മിറ്റി ഭാരവാഹികളായ ഷാജി ഷംസുദ്ദീൻ, സിന്ധു മോഹൻ, ടി.പി. അഷ്റഫ്, റിയാസ് ചെന്ദ്രപ്പിന്നി, പ്രജീഷ് ബാല്ലുശ്ശേരി, റെൻഷി രഞ്ജിത്, സ്റ്റേറ്റ് ഭാരവാഹികളായ ബാലകൃഷ്ണൻ അല്ലിപ്ര, ഷൈജു അമ്മാനപ്പാറ, ബാബുരാജ് കാളിയെത്, ഷംഷീർ നാദാപുരം, സുലൈമാൻ കറുത്താക്ക, അഡ്വ. രാജു ഡാനിയേൽ, ആരിഷ് അബൂബക്കർ, പ്രജീഷ് വിളയിൽ, ജിജോ നെയ്യശ്ശേരി, ബാഫക്കി ഹുസൈൻ, സുനിൽ നമ്പ്യാർ, ബാബു പീതാംബരൻ, ജില്ല പ്രസിഡന്റുമാരായ ഫിറോസ് മുഹമ്മദ് അലി, നൗഫൽ സൂപ്പി, സുധീപ് പയ്യന്നൂർ, നൗഷാദ് ഒഴൂർ, കലാധര ദാസ്, അഡ്വ. സിജോ ജോസഫ്, ഭാരവാഹികളായ മുഹമ്മദ് ഏറാമല, സജി എസ്. പിള്ള, രാജാറാം, ഹരീഷ് മേപ്പാട്, ബിപിൻ ജേക്കബ്, ഷാജി തോമസ്, അയൂബ് മയ്യിൽ, ആഷിക്, അഷ്റഫ് ടിപ്പു, തുടങ്ങിവർ സംസാരിച്ചു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി ബഷീർ നരണിപ്പുഴ സ്വാഗതവും ട്രഷറർ ദിലീപ് കുമാർ നന്ദിയും രേഖപ്പെടുത്തി.

