Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഉമ്മൻചാണ്ടി എക്സലൻസ്‌...

‘ഉമ്മൻചാണ്ടി എക്സലൻസ്‌ അവാർഡ്’ വിതരണം

text_fields
bookmark_border
‘ഉമ്മൻചാണ്ടി എക്സലൻസ്‌ അവാർഡ്’ വിതരണം
cancel
camera_alt

ഇൻകാസ്​ ഫുജൈറ സംഘടിപ്പിച്ച ‘ഉമ്മൻചാണ്ടി എക്സലൻസ്‌’ അവാർഡ്​ വിതരണം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിക്കുന്നു

ഫുജൈറ: ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച ‘ഇൻകാസ്-ഉമ്മൻചാണ്ടി എക്സലൻസ്‌’ അവാർഡ് ദാന ചടങ്ങ്‌ ഫുജൈറ ഹൈൽ മീഡിയ പാർക്ക് കൺവെൻഷൻ സെന്‍ററിൽ മൂവാറ്റുപുഴ എം.എൽ.എ ഡോ. മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു. ഇൻകാസ് ഫുജൈറ പ്രസിഡന്‍റ്​ ജോജു മാത്യു അധ്യക്ഷത വഹിച്ചു. കൺവീനർ ഉസ്മാൻ ചൂരക്കോട് ആമുഖ പ്രഭാഷണം നടത്തി. ഫുജൈറ ഈസ്റ്റ് കോസ്റ്റ്​ മേഖലയിലെ ഇന്ത്യൻ സ്കൂളുകളിലെ 150ൽ അധികം വിദ്യാർഥികൾക്കും അധ്യാപകർക്കും ബിസിനസ് മേഖലയിൽ കഴിവ് തെളിയിച്ചവർക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു.

ഇൻകാസ് ഫുജൈറ ജനറൽ സെക്രട്ടറി ലെസ്റ്റിൻ ഉണ്ണി സ്വാഗതവും മനു ജോൺ നന്ദിയുംപറഞ്ഞു. ഇൻകാസ് ഫുജൈറ ട്രഷറർ ജിതേഷ് നമ്പറോൺ, ജനറൽ സെക്രട്ടറി പി.സി. ഹംസ, ഇൻകാസ് യു.എ.ഇ വർക്കിങ്​ പ്രസിഡന്‍റ്​ യേശുശീലൻ, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി സഞ്ജു പിള്ള, കെ.സി. അബൂബക്കർ, വൈസ് പ്രസിഡന്‍റ്​ അശോക് കുമാർ, ജനറൽ സെക്രട്ടറി ബി.എ. നാസർ, ഇൻകാസ് ഫുജൈറ വർക്കിങ്​ പ്രസിഡന്‍റ്​ ജി. പ്രകാശ്, നാസർ പറമ്പൻ, വൈസ് പ്രസിഡന്‍റ്​ ആനന്ദക്കുട്ടൻ, സെക്രട്ടറിമാരായ ഷജിൽ വടക്കേക്കണ്ടി, അനീഷ് മുക്കത്ത്, ഷാജി പൂക്കോട്, ജോ. ട്രഷറർ മനാഫ്, സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ നാസർ പാണ്ടിക്കാട്, ഇ.ടി. സുബൈർ, സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് മെമ്പർ അഡ്വ. നസറുദ്ദീൻ, വിവിധ ജില്ല പ്രസിഡന്‍റുമാർ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. ജവഹർ ചിൽഡ്രൻസ് ക്ലബിലെ കുട്ടികളുടെ നൃത്തപരിപാടികളും അരങ്ങേറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf Newsexcellence awardLatest News
News Summary - umman chandy excellence award
Next Story