ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ
text_fieldsസജാദ് നാട്ടിക (പ്രസിഡന്റ്), അസീം അബ്ദുൽ ഖാദർ (ജന. സെക്രട്ടറി), മുഹമ്മദ് മൊഹിദിൻ (ട്രഷറർ)
ഉമ്മുൽഖുവൈൻ: ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽഖുവൈൻ 2026 വർഷത്തേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് സജാദ് നാട്ടിക നയിച്ച ഔദ്യോഗിക പാനൽ തിരഞ്ഞെടുക്കപ്പെട്ടു. പതിമൂന്നംഗ കമ്മിറ്റിയിലെ 8 പേർ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സജാദ് നാട്ടിക (പ്രസിഡന്റ്), അസീം അബ്ദുൽ ഖാദർ (ജന. സെക്രട്ടറി), മുഹമ്മദ് മൊഹിദിൻ (ട്രഷറർ), ഷനൂജ് നമ്പ്യാർ (വൈസ് പ്രസിഡന്റ്), പ്രസൂദൻ ടി.വി (ജോ. സെക്രട്ടറി), ഷിനു ബേബി (ജോ. ട്രഷറർ), റാഷിദ് പൊന്നാണ്ടി (വെൽഫെയർ ആൻഡ് ചാരിറ്റി), ബോണി ജോസഫ് (കലാവിഭാഗം), ജലീൽ ഹനീഫ (കായിക വിഭാഗം), നവീൻ അപ്പുകുട്ടൻ (സാഹിത്യവിഭാഗം), ഏർണസ്റ്റ് സ്റ്റീഫൻ (ശിശു- യുവജന വിഭാഗം), ധോണി ജോസഫ് (പൊതുമരാമത്ത്), നസീർ പാടൂർ (വനിതാവിഭാഗം) എന്നിവരാണ് ഭാരവാഹികൾ. ഇലക്ഷൻ കമീഷണർമാരായി സി.ഐ തമ്പി (ചീഫ്), മാത്യു എബ്രഹാം, ശ്യാംകുമാർ പി.പി.ജി എന്നിവരെയും ഓഡിറ്റർമാരായി ബാസിൽ ബഷീർ, സജിത് കുറിയ എന്നിവരെയും തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

