Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉ​മ്മു​ൽ ഖു​വൈ​ൻ ബ​സ്...

ഉ​മ്മു​ൽ ഖു​വൈ​ൻ ബ​സ് റൂ​ട്ട് സ​ൽ​മ വ​രെ ദീ​ർ​ഘി​പ്പി​ച്ചു

text_fields
bookmark_border
ഉ​മ്മു​ൽ ഖു​വൈ​ൻ ബ​സ് റൂ​ട്ട് സ​ൽ​മ വ​രെ ദീ​ർ​ഘി​പ്പി​ച്ചു
cancel

ഉ​മ്മു​ൽ ഖു​വൈ​ൻ: അ​ജ്മാ​നി​ൽ​നി​ന്നും ഉ​മ്മു​ൽ ഖു​വൈ​നി​ലേ​ക്കു​ള്ള ബ​സ് സ​ൽ​മ വ​രെ നീ​ട്ടി. ഉ​മ്മു​ൽ ഖു​വൈ​ൻ നി​വാ​സി​ക​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്പെ​ടു​ന്ന​താ​ണ്​ ഈ ​സ​ർ​വി​സ്. അ​ജ്മാ​നി​ൽ ബു​സ്താ​ൻ ബ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന ബ​സ് ഇ​ത്തി​ഹാ​ദ് റോ​ഡി​ൽ സ​ൽ​മ​യി​ലെ പെ​ട്രോ​ൾ സ്റ്റേ​ഷ​ന് അ​ടു​ത്തു​ള്ള റൗ​ണ്ട് എ​ബൗ​ട്ട് ചു​റ്റി തി​രി​കെ അ​വ​സാ​ന സ്റ്റോ​പ്പാ​യ പ​ഴ​യ ലു​ലു​വി​ന്‍റെ അ​ടു​ത്തേ​ക്ക് പോ​കു​ന്ന രീ​തി​യി​ലാ​ണ് റൂ​ട്ട് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മു​മ്പ് ഇ​ത്തി​ഹാ​ദ് റോ​ഡി​ൽ​നി​ന്നും നേ​രെ കി​ങ് ഫൈ​സ​ൽ റോ​ഡി​ൽ പ്ര​വേ​ശി​ച്ചു​പോ​കു​ന്ന റൂ​ട്ടാ​യി​രു​ന്നു ഇ​ത്. റൂ​ട്ട് പു​നഃ​ക്ര​മീ​ക​രി​ച്ച​തി​നാ​ൽ ഇ​പ്പോ​ൾ സ​ൽ​മ​യി​ൽ​നി​ന്നും അ​ജ്മാ​നി​ലേ​ക്കും തി​രി​ച്ചും പോ​കേ​ണ്ട യാ​ത്ര​ക്കാ​ർ​ക്ക് ചു​രു​ങ്ങി​യ ചെ​ല​വി​ൽ യാ​ത്ര​ചെ​യ്യാ​നു​ള്ള സൗ​ക​ര്യം നി​ല​വി​ൽ വ​ന്നി​രി​ക്കു​ക​യാ​ണ്.

രാ​വി​ലെ ഏ​ഴി​ന്​ അ​ജ്മാ​ൻ ബു​സ്താ​ൻ സ്റ്റേ​ഷ​നി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന ആ​ദ്യ ബ​സ് സ​ൽ​മ വ​ഴി 7.40ന് ​പ​ഴ​യ ലു​ലു​വി​ന് അ​ടു​ത്തു​ള്ള അ​വ​സാ​ന സ്റ്റോ​പ്പി​ൽ എ​ത്തി​ച്ചേ​രും. 7.50ന് ​തി​രി​ച്ച് അ​ജ്മാ​നി​ലേ​ക്ക് പോ​കും. സ​ൽ​മ വ​ഴി ആ​യി​രി​ക്കി​ല്ല തി​രി​കെ​യു​ള്ള യാ​ത്ര. സ​ൽ​മ​യി​ൽ നി​ന്നും അ​ജ്മാ​നി​ലേ​ക്ക് പോ​കു​ന്ന യാ​ത്ര​ക്കാ​ർ ബ​സ് വ​രു​ന്ന സ​മ​യ​ത്ത് ത​ന്നെ ക​യ​റു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ടു​ണ്ടാ​കു​ന്ന ഈ ​റൂ​ട്ടി​ലെ അ​ജ്മാ​നി​ൽ നി​ന്നു​ള്ള അ​വ​സാ​ന ബ​സ് രാ​ത്രി പ​ത്തി​ന് അ​ജ്‌​മാ​ൻ ബു​സ്താ​നി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന​തും തി​രി​ച്ചു​ള്ള​ത് രാ​ത്രി 10.50ന്​ ​ഉ​മ്മു​ൽ ഖു​വൈ​ൻ സ്റ്റേ​ഷ​നി​ൽ​നി​ന്ന് യാ​ത്ര​തി​രി​ക്കു​ന്ന​തു​മാ​ണ്.

അ​ജ്‌​മാ​ൻ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന​ടു​ത്തു​ള്ള ഇ​ത്തി​ഹാ​ദ് സ്റ്റേ​ഷ​ൻ, അ​ജ്മാ​ൻ സി​റ്റി സെ​ന്‍റ​ർ, സ​ൽ​മ, ഉ​മ്മു​ൽ ഖു​വൈ​ൻ നെ​സ്റ്റോ, ഉ​മ്മു​ൽ ഖു​വൈ​ൻ കാ​രി​ഫോ​ർ എ​ന്നി​വ​യാ​ണ് മ​റ്റു ബ​സ് സ്റ്റോ​പ്പു​ക​ൾ. ഒ​രു​വ​ശ​ത്തേ​ക്ക് 15 ദി​ർ​ഹ​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ഇ​ത് മ​സാ​ർ കാ​ർ​ഡ് വ​ഴി​യോ പ​ണ​മാ​യോ ന​ൽ​കി യാ​ത്ര​ചെ​യ്യാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Umm al-Quwainbus route
News Summary - Umm al-Quwain bus route
Next Story