യൂമെക്സിൽ സ്വയംനിയന്ത്രിത വാഹന തിരക്ക്
text_fieldsഅബൂദബി: സ്വയംനിയന്ത്രിത വാഹനങ്ങളുടെ അത്ഭുത കാഴ്ചകളിലേക്ക് സന്ദർശകരെ ക്ഷണിച്ച് യൂമെക്സ് (അൺമാൻഡ് സിസ്റ്റംസ് എക്സിബിഷൻ ആൻഡ് കോൺഫറൻസ്) പ്രദർശനം. ഗതാഗത മേഖലയിൽ ആഗോളാടിസ്ഥാനത്തിൽ വരാൻ പോകുന്ന സാങ്കേതിക വിദ്യ മുന്നേറ്റങ്ങൾ അടുത്തറിയാണുള്ള അവസരമാണ് അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ (അഡ്നെക്) നടക്കുന്ന പ്രദർശനം നൽകുന്നത്. പ്രദർശനം ഇന്ന് സമാപിക്കും.
സാധാരണ റോഡുകൾ മുതൽ യുദ്ധക്കളങ്ങളിൽ വരെ സ്വയം നിയന്ത്രിത ഉപകരണങ്ങൾ ഏതൊക്കെ തരത്തിൽ സ്വാധീനം ചെലുത്തുമെന്നതിെൻറ നേർക്കാഴ്ചകളാണിത്. ആകാശദൃശ്യങ്ങൾ ഒപ്പിയെടുക്കുന്ന കാമറകൾ ഘടിപ്പിച്ച ഡ്രോണുകൾ, റോക്കറ്റ് ലോഞ്ചറുകൾ, യന്ത്രത്തോക്കുകൾ പിടിപ്പിച്ച കൂറ്റൻ വാഹനങ്ങൾ, വിമാനാപകടങ്ങളിലെ ബ്ലാക്ക് ബോക്സുകൾ കണ്ടെത്താൻ സഹായിക്കുന്ന സീ എക്സ്പ്ലോറർ തുടങ്ങിയ ഉപകരണങ്ങളെല്ലാം ഇതിലുണ്ട്. സാങ്കേതികരംഗത്തെ പുതിയ കണ്ടെത്തലുകൾ പ്രതിരോധ മേഖലയിലുണ്ടാക്കിയ മുന്നേറ്റമാണ് ഇവയിൽ പ്രതിഫലിക്കുന്നത്.
യു.എ.ഇയിലെ വിവിധ സർവകലാശാലകളിൽനിന്നുള്ള വിദ്യാർഥികളുടെ കണ്ടെത്തലുകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഭാവിയിലെ ഇലക്ട്രിക് വാഹനങ്ങൾക്കായി വയർലെസ് ഇലക്ട്രിക് ചാർജറുകളുടെ കണ്ടെത്തലുകളുമായി എത്തിയവരും ഇവരിലുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറോളം പ്രദർശകരാണ് യൂമെക്സിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
