ഉമേഷും ദേവേന്ദറും നടക്കുന്നു യു.എ.ഇ. മുഴുവൻ
text_fieldsദുബൈ: യുഎഇയുടെ ദേശീയ ദിനത്തിൽ ഇൗ നാടിനോട് െഎക്യദാർഢ്യം പ്രഖ്യാപിച്ച് നടക്കുകയാണ് രണ്ട് ഇന്ത്യക്കാർ. ദേവേന്ദർ സിംഗും ഉമേഷ് ഗോയലും. ദേവേന്ദറിന് 32 വയസാണ് പ്രായം ഉമേഷിന് 44 ഉം. പന്ത്രണ്ട് വയസിെൻറ പ്രായവിത്യാസം തെല്ലും ഗൗനിക്കാതെയാണ് അവർ കൈകോർത്തത്. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളും പിന്നിട്ട ശേഷമായിരിക്കും യാത്ര അവസാനിക്കുക. ഇതിനകം ഇവർ പിന്നിടുക അഞ്ചോ പത്തോ കിലോമീറ്ററല്ല. 170 കിലോമീറ്ററാണ്. യു.എ.ഇക്ക് വേണ്ടി രക്തസാക്ഷികളായവരുടെ ഒാർമ ദിനത്തിൽ നവംബർ 30 ന് ഉച്ചക്ക് 12 മണിക്ക് ഫുജൈറ അഡ്നോക് പെട്രോൾ പമ്പിന് മുന്നിൽ നിന്നാണ് ഇരുവരും യാത്ര തുടങ്ങിയത്.
റാസ് അൽ ഖൈമയിലൂടെ ഉമ്മുൽഖുവൈനിലെത്തി അവിടെ നിന്ന് അജ്മാൻ കടന്ന് ഷാർജ, ദുബൈ വഴി ദേശീയ ദിനത്തിൽ അബൂദബിയിലെ ആദ്യ അഡ്നോക് സ്റ്റേഷനിൽ യാത്ര അവസാനിക്കും. രക്തസാക്ഷികളെ അനുസ്മരിച്ചും വിവിധ രാജ്യങ്ങളിലുള്ളവർക്ക് ജീവിതം കെട്ടിപ്പടുക്കാനും സന്തോഷകരമായി ജീവിക്കാനും കഴിയും വിധം യു.എ.ഇയെ മാറ്റിയെടുത്ത ഭരണാധികാരികൾക്ക് നന്ദി പറഞ്ഞുമാണ് യാത്ര നടത്തുന്നത്. ഒപ്പം ശരിയായ മനസുണ്ടെങ്കിൽ തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ മറ്റൊന്നും തടസമാവില്ലെന്ന സന്ദേശവും ഇവർ നൽകുന്നുണ്ട്. തങ്ങൾക്കൊപ്പം നടക്കാൻ എല്ലാവരെയും ഉമേഷ് ഗോയൽ സ്വാഗതം ചെയ്യുന്നുമുണ്ട്.
രണ്ട് മാസത്തെ പരിശീലനത്തിനൊടുവിലാണ് ഇരുവരും നടക്കാനിറങ്ങിയത്. അഞ്ചാറ് മണിക്കൂർ തുടർച്ചയായി നടക്കുക പിന്നീട് പത്ത് മിനിറ്റ് ഭക്ഷണത്തിനും വിശ്രമത്തിനുമായി ചിലവഴിക്കുക എന്ന രീതിയിലാണ് യാത്ര നടത്തുന്നത്. ഒപ്പം കാറിൽ സഞ്ചരിക്കുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും വെള്ളവും മറ്റും നൽകും. യു.എ.ഇയിലെ റിയൽഎസ്റ്റേറ്റ് രംഗത്ത് ജോലി ചെയ്യുന്നവരാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
