ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം
text_fieldsഉമ്മുൽ ഖുവൈൻ: രണ്ടു ദിവസം നീളുന്ന ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കും. 28ന് രാത്രി എട്ടിന് തുടങ്ങുന്ന ആഘോഷപരിപാടികൾ 29ന് രാത്രി എട്ടു വരെ നീളും. ശനിയാഴ്ച അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിര, ക്ലാസിക്കൽ ഡാൻസ്, ഗ്രൂപ് സോങ്, സ്കിറ്റ് തുടങ്ങി വിവിധ കലാ പരിപാടികൾ അരങ്ങേറും.
ഞായറാഴ്ചരാവിലെ 9.30നു പായസ മത്സരത്തോടെ തുടക്കമിട്ട്, പൂക്കള മത്സരം, തിരുവാതിര മത്സരം, കപ്പിൾ ഫാഷൻ ഷോ തുടങ്ങിയ പരിപാടികളും തുടർന്ന് ഈ വർഷത്തെ പ്രേം നസീർ യുവകലാ പ്രതിഭ അവാർഡ് ജേതാക്കളായ സജി കല്ലുവാതുക്കൽ ശ്രീപാർവതി സജി, കാളി ഫെയിം വിജിൽ വിജയൻ എന്നിവർ നയിക്കുന്ന ഫ്യൂഷൻ ഓഫ് ഫോക്ക് എന്ന പരിപാടിയും അരങ്ങേറും.
അസോസിയേഷന്റെ വിപുലീകരിച്ച കമ്യൂണിറ്റി ഹാളും കുട്ടികൾക്കായി നിർമിച്ച പാർക്കും രാവിലെ പത്തരക്ക് വിശിഷ്ടാതിഥി കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കലാരൂപങ്ങളോട് കൂടിയുള്ള ഘോഷയാത്രയും മെംബർമാർക്കുള്ള ഓണസദ്യയും നടക്കുമെന്ന് പ്രസിഡന്റ് സജ്ജാദ് നാട്ടിക, സെക്രട്ടറി രാജീവ്, പ്രോഗ്രാം കൺവീനർ ഷനൂജ് നമ്പ്യാർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

