Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാഴ്​ചക്കാരെ...

കാഴ്​ചക്കാരെ അത്​ഭുതപ്പെടുത്തി ആകാശത്ത്​ പറക്കും ജ്വാല

text_fields
bookmark_border
കാഴ്​ചക്കാരെ അത്​ഭുതപ്പെടുത്തി ആകാശത്ത്​ പറക്കും ജ്വാല
cancel
camera_alt??????????? ?????? ??.?.????? ???????? ???????????????? ?????

അബൂദബി: തിങ്കളാഴ്​ച രാത്രി യു.എ.ഇയുടെ ആകാശത്തിലൂടെ പറന്നുതീങ്ങിയ ജ്വാല കണ്ടവർ അതിശയപ്പെട്ടു. രാത്രി 7.30ഒാടെയാണ്​ ജ്വാല പ്രത്യക്ഷപ്പെട്ടത്​. ചിലർ റോക്കറ്റാണെന്നും ബഹിരാകാശ വാഹനമാണെന്നും ഉൽക്കയാണെന്നുമൊക്കെ കരുതി. അൽപ സമയം അന്തരീക്ഷത്തിലൂടെ നീങ്ങിയ ജ്വാല പിന്നീട്​ ചിന്നിച്ചിതറുകയായിരുന്നു. 

ജ്വാല കണ്ടത്​ സംബന്ധിച്ച്​ സമൂഹ മാധ്യമങ്ങളിൽ പലരും അഭിപ്രായങ്ങൾ പ​ങ്കുവെച്ചു. ഉൽക്ക പോലെ തോന്നിച്ച വസ്​തു ആകാശത്തുനിന്ന്​ വീഴുന്നതായി കണ്ടു എന്നാണ്​ സാഹിൽ ശൈഖ്​ എന്ന യുവാവ്​ ട്വീറ്റ്​ ചെയ്​തത്​. ജ്വാലയുടെ ഫോ​േട്ടായും സാഹിൽ പോസ്​റ്റ്​ ചെയ്​തു. താൻ ഭാഗ്യവാനാണെന്നും അതി മനോഹരമായ കാഴ്​ചയാണ്​ കാണാൻ സാധിച്ചതെന്നും എ. ലിലിയേൻ ട്വീറ്റ്​ ചെയ്​തു. ശൈഖ്​ സായിദ്​ ഗ്രാൻഡ്​ മോസ്​കിന്​ മുകളിലൂടെ ജ്വാല കടന്നുപോകുന്നതായാണ്​ കണ്ടതെന്ന്​ ​േകറ്റ്​ റിൻസർ പറയുന്നു. ​അതേസമയം, ഇത്​ എന്താണെന്നതിനെ കുറിച്ച്​ ജ്യോതിശ്ശാസ്​ത്രജ്ഞ​േരാ വാനനിരീക്ഷണ കേന്ദ്രങ്ങളോ പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsulkka
News Summary - ulkka-uae-gulf news
Next Story