Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇക്ക്​ ഇന്ത്യൻ...

യു.എ.ഇക്ക്​ ഇന്ത്യൻ സമൂഹത്തിന്‍റെ സ്​നേഹസമ്മാനം

text_fields
bookmark_border
യു.എ.ഇക്ക്​ ഇന്ത്യൻ സമൂഹത്തിന്‍റെ സ്​നേഹസമ്മാനം
cancel
camera_alt

ക​മോ​ൺ കേ​ര​ള​യു​ടെ ഭാ​ഗ​മാ​യ ‘ശു​ക്​​റ​ൻ ഇ​മാ​റാ​ത്തി​ന്‍റെ’ വി​ഡി​യോ ലോ​ഞ്ചി​ങ്ങി​നു​ ശേ​ഷം ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ് ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ മീ​ഡി​യ ഹെ​ഡ്​ അ​മ​ൽ ഇ​ബ്രാ​ഹീം അ​ൽ ഹു​സ​നി സം​സാ​രി​ക്കു​

ദു​ബൈ: പി​റ​വി​യു​ടെ 50ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന യു.​എ.​ഇ​ക്ക് സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​ 75ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ ​സ്​​നേ​ഹ​സ​മ്മാ​ന​മാ​യി​രി​ക്കും 'ഗ​ൾ​ഫ്​ മാ​ധ്യ​മം'​ക​മോ​ൺ കേ​ര​ള​യി​ലെ 'ശു​ക്​​റ​ൻ ഇ​മാ​റാ​ത്ത്​' വേ​ദി. ജൂ​ൺ 24 മു​ത​ൽ ഷാ​ർ​ജ​യി​ൽ ന​ട​ക്കു​ന്ന ക​മോ​ൺ കേ​ര​ള​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി​രി​ക്കും 'ശു​ക്​​റ​ൻ ഇ​മാ​റാ​ത്ത്​'. 50 യു.​എ.​ഇ പൗ​ര​ന്മാ​രെ​യാ​ണ്​ ആ​ദ​രി​ക്കു​ന്ന​ത്​. യു.​എ.​ഇ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ ​ഇ​ത്ര​യേ​റെ ഇ​മാ​റാ​ത്തി പൗ​ര​ന്മാ​ർ​ക്ക്​ ഇ​ന്ത്യ​ൻ സ​മൂ​ഹം ആ​ദ​ര​മ​ർ​പ്പി​ക്കു​ന്ന​ത്. സ്വ​ദേ​ശി-​വി​ദേ​ശി വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ ചേ​ർ​ത്തു​പി​ടി​ച്ച, പ്ര​തി​സ​ന്ധി​ക്കാ​ല​ത്ത്​ കേ​ര​ള​ത്തി​ന്​ കൈ​ത്താ​ങ്ങൊ​രു​ക്കി​യ, അ​ന്നം​തേ​ടി​യെ​ത്തി​യ​വ​രെ കൂ​ട​പ്പി​റ​പ്പു​ക​ളെ പോ​ലെ കൂ​ടെ​നി​ർ​ത്തി​യ, മ​ല​യാ​ളി​ക്ക്​ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ച്ച, സം​രം​ഭ​ക മേ​ഖ​ല​യി​ൽ വി​ജ​യ​പ​ർ​വം താ​ണ്ടി​യ, രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്​​തി​മു​ദ്ര പ​തി​പ്പി​ച്ച 50 ഇ​മാ​റാ​ത്തി പൗ​ര​ന്മാ​ർ​ക്കാ​ണ്​​ പ്ര​വാ​സ​ലോ​ക​ത്തി​ന്‍റെ പേ​രി​ൽ 'ഗ​ൾ​ഫ്​ മാ​ധ്യ​മം' അ​ഭി​വാ​ദ​ന​മ​ർ​പ്പി​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്ക​ഥ മാ​റ്റി​യെ​ഴു​തി​യ അ​ർ​ബാ​ബു​മാ​രു​ടെ ഹൃ​ദ​യ​വി​ശാ​ല​ത​യു​ടെ ക​ഥ​ക​ളു​മാ​യി ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രും വേ​ദി​യി​ലെ​ത്തും. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക്​ ശേ​ഷ​മു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ളു​ടെ​യും സ്​​​നേ​ഹ​സം​ഗ​മ​ങ്ങ​ളു​ടെ​യും വേ​ദി​യാ​യി ച​ട​ങ്ങ്​ മാ​റും. യു.​എ.​ഇ​യു​ടെ വാ​രാ​ന്ത്യ അ​വ​ധി​ദി​ന​ങ്ങ​ൾ മാ​റി​യ​ശേ​ഷം ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​രു​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ വി​നോ​ദ​പ​രി​പാ​ടി​യാ​യി​രി​ക്കും ക​മോ​ൺ കേ​ര​ള.





പ്ര​വാ​സി​ക​ൾ ഒ​ന്ന​ട​ങ്കം ഏ​റ്റെ​ടു​ക്കു​ന്ന ച​ട​ങ്ങാ​യി​രി​ക്കും ശു​ക്റ​ൻ ഇ​മാ​റാ​ത്ത്​ എ​ന്ന്​ ഗ​ൾ​ഫ്​ മാ​ധ്യ​മം ഗ്ലോ​ബ​ൽ ബി​സി​ന​സ്​ ഓ​പ​റേ​ഷ​ൻ​സ്​ ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​മു​ഹ​മ്മ​ദ്​ റ​ഫീ​ഖ് പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​യി നാ​ലാം എ​ഡി​ഷ​ൻ മാ​റു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. നി​ര​വ​ധി ഉ​പ​ഭോ​ക്തൃ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ലോ​ഞ്ചി​ങ്ങി​ന്​ ക​മോ​ൺ കേ​ര​ള വേ​ദി​യാ​കു​മെ​ന്ന്​ ഗ​ൾ​ഫ്​ മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ മി​ഡി​ൽ ഈ​സ്റ്റ്​ ഓ​പ​റേ​ഷ​ൻ​സ്​ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ്​ സ​ലീം അ​മ്പ​ല​ൻ അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ലെ​യും യു.​എ.​ഇ​യി​ലെ​യും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളും നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും സ്റ്റാ​ളു​ക​ളി​ൽ അ​ണി​നി​ര​ക്കും. ടൂ​റി​സം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ അ​ന​ന്ത​സാ​ധ്യ​ത​ക​ളി​ലേ​ക്ക്​ വി​ര​ൽ ചൂ​ണ്ടു​ന്ന​താ​യി​രി​ക്കും നാ​ലാം എ​ഡി​ഷ​നെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ബീ​വി​യ- ന്യൂ​ട്രി​ഡോ​ർ മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​ ബ്രാ​ൻ​ഡ്​ മാ​നേ​ജ​ർ അ​ഷ്ഫാ​ഖ്, ഫെ​ഡ​റ​ൽ ബാ​ങ്ക്​ ഡെ​പ്യൂ​ട്ടി വൈ​സ്​ പ്ര​സി​ഡ​ന്‍റും സി.​ആ​ർ.​ഒ​യു​മാ​യ ബി​നു തോ​മ​സ്, വ​ൺ ഇ​ൻ​ഫ്ര മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഷ​ഫീ​ഖ്​ എം.​എം, ടാ​ൾ​റോ​പ്​ സ​ഹ​സ്ഥാ​പ​ക​നും സി.​ഒ.​ഒ​യു​മാ​യ ഷ​മീ​ർ ഖാ​ൻ, ജ​ലീ​ൽ കാ​ഷ്​ ആ​ൻ​ഡ്​ കാ​രി ജ​ന​റ​ൽ മാ​നേ​ജ​ർ വി.​കെ. ഷി​ഹാ​ബ്, കെ​മ​ക്സ്​ ഹൈ​ജീ​ൻ ക​ൺ​സ​പ്​​റ്റ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ സി.​പി. അ​ബ്​​ദു​ൽ റ​സാ​ഖ്, കോ​സ്​​മോ ട്രാ​വ​ൽ​സ്​ റ​വ​ന്യൂ ഒ​പ്ടി​മൈ​സേ​ഷ​ൻ മാ​നേ​ജ​ർ സി​ദ്ദീ​ഖ്​ എ​ള​മ്പി​ലാ​ട്ട്, എ​ക്സ്​​പോ സെ​ന്‍റ​ർ ബി​സി​ന​സ്​ ഡ​വ​ല​പ്​​മെ​ന്‍റ്​ മാ​നേ​ജ​ർ സ​ന്ദീ​പ്​ ബോ​ലാ​ർ, ഗ​ൾ​ഫ്​ മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ എ​ക്സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി വൈ​സ്​ ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്​​ദു​സ്സ​ലാം ഒ​ല​യാ​ട്ട്​ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian community
News Summary - śukṟan imāṟātt​: Indian community's gift of love to the UAE
Next Story