ബി.ആർ. ഷെട്ടിയുടെ മുഴുവൻ സ്വത്തും മരവിപ്പിക്കാൻ യു.കെ കോടതി ഉത്തരവ്
text_fieldsദുബൈ: ഇന്ത്യൻ വ്യവസായി ബി.ആർ. ഷെട്ടിയുടെ ലോകത്തെങ്ങുമുള്ള എല്ലാ സ്വത്തുക്കളും മരവിപ്പിക്കാൻ യു.കെ കോടതിയുടെ ഉത്തരവ്.
അബൂദബി കമേഴ്സ്യൽ ബാങ്ക് (എ.ഡി.സി.ബി) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഷെട്ടിക്ക് പുറമെ മലയാളിയും എൻ.എം.സി ഹെൽത്ത്കെയർ മുൻ സി.ഇ.ഒയുമായ പ്രശാന്ത് മങ്ങാട്ട് അടക്കമുള്ള മുതിർന്ന ഉദ്യേഗസ്ഥരുടെ സ്വത്തുകൾ മരവിപ്പിക്കാനും ലണ്ടനിലെ കോടതി നിർദേശിച്ചു.
നേരത്തെ ദുബൈയിലും ഇന്ത്യയിലും കോടതികൾ സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇൗ വിധികളിൽ പ്രശാന്ത് മങ്ങാട്ടിെൻറ സ്വത്തിെൻറ കാര്യം പ്രതിപാദിച്ചിരുന്നില്ല. ഷെട്ടിയും പ്രശാന്തുമെല്ലാം നിലവിൽ ഇന്ത്യയിലാണ്.
ഷെട്ടി രണ്ട് മാസം മുൻപ് യു.എ.ഇയിലേക്ക് മടങ്ങിയെത്താൻ ശ്രമിച്ചിരുന്നു. എന്നാൽ, ബംഗളൂരു വിമാനത്താവളത്തിൽ ഷെട്ടിയെ െപാലീസ് തടയുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

