യു.ഐ.സി മാനവികതാസംഗമം
text_fieldsഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച മാനവികത സംഗമം ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: സമൂഹത്തിൽ അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന വിദ്വേഷങ്ങൾക്കെതിരെ സ്നേഹം കൊണ്ട് പ്രതിരോധമൊരുക്കണമെന്ന് വിവിധ പ്രവാസി സംഘടന നേതാക്കൾ അഭിപ്രായപ്പെട്ടു. വിശ്വമാനവികതക്ക് വേദവെളിച്ചം എന്ന പ്രമേയത്തിൽ ഫെബ്രുവരി 15 മുതൽ 18വരെ കരിപ്പൂരിൽ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച മാനവികത സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനം ചെയ്തു. പ്രമുഖ ഗാന്ധിയനും നാഷനൽ യൂത്ത് പ്രോജക്ട് ഭാരവാഹിയുമായ കാരയിൽ സുകുമാരൻ സ്നേഹസന്ദേശം നൽകി. ഫോക്കസ് ഇന്ത്യ സി.ഇ.ഒ ഡോ. യു.പി. യഹ്യ ഖാൻ പ്രമേയവിശദീകരണം നടത്തി. യു.ഐ.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് അസൈനാർ അൻസാരി, ഹാഷിം നൂഞ്ഞേരി (ഷാർജ കെ.എം.സി.സി), അഡ്വ. സന്തോഷ് കെ.നായർ (മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം), പ്രഭാകരൻ പയ്യന്നൂർ (മഹസ്), താഹ അബ്ദുല്ല മമ്പാട് (ഐ.സി.സി ഷാർജ), ജാസ്മിൻ ശറഫുദ്ദീൻ (എം.ജി.എം), സാദിഖ് പി.ശാഹുൽ (ഫോക്കസ്), അബ്ദുറഹ്മാൻ പൂക്കാട്ട് (യു.ഐ.സി ഷാർജ), ഉസ്മാൻ കക്കാട് (യുവത ബുക്സ്) എന്നിവർ സംസാരിച്ചു. യു.ഐ.സി ഓർഗനൈസിങ് സെക്രട്ടറി മുജീബ് റഹ്മാൻ പാലക്കൽ അധ്യക്ഷത വഹിച്ചു. നൗഫൽ മരുത സ്വാഗതവും അനീസ് കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

