കലയുടെ കളിവിളക്ക് തെളിഞ്ഞു യൂഫെസ്റ്റ് നാലാം പതിപ്പിന് ആവേശത്തുടക്കം
text_fieldsഅബൂദബി: പ്രവാസി മണ്ണിലെ കലാകൗമരത്തിന് താളമേളങ്ങളുടെയും നൃത്തനൃത്ത്യങ്ങളുടെയു ം നടനചാരുതി സമ്മാനിക്കുന്ന ജീപ്പാസ് യൂഫെസ്റ്റ് സീസണ് നാലിന് പ്രൗഢഗംഭീരമായ തുട ക്കം. അബൂദബിയിലെ ഷൈനിങ്ങ് സ്റ്റാര്‍ ഇൻറര്‍നാഷനല്‍ സ്കൂളില്‍ വെള്ളിയാഴ്ച ആരംഭിച്ച സൗത്ത് സോണ്‍ മത്സരങ്ങളോടെയാണ് യൂഫെസ്റ്റ് നാലാം സീസണ് തിരിതെളിഞ്ഞത്. ഇക്വിറ്റി പ്ലസ് അഡ്വര്‍ടൈസിങ് എം.ഡി ജൂബി കുരുവിള, ആഡ്സ്പീക്ക് ഡയറക്ടര്‍ ദില്‍ഷാദ്, ജീപ്പാസ് പ്രതിനിധി രാജേഷ്, ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഷൈനിങ് സ്റ്റാർ ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ അഭിലാഷ, മോഡൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്ദുൽ ഗഫൂർ, ഇഫിയ സ്കൂൾ പ്രിൻസിപ്പൽ സജി ഉമ്മൻ എന്നിവർ സംബന്ധിച്ചു.
അബൂദബിയിലെയും അല്‍ഐന്‍ എമിറേറ്റിലെയും സ്കൂളുകളില്‍നിന്നായി രണ്ടായിരത്തിലധികം കലാപ്രതിഭകളാണ് സൗത്ത് സോണില്‍ വിവിധ ഇനങ്ങളില്‍ മാറ്റുരക്കുന്നത്. രാവിലെ എട്ടു മുതല്‍ വേദികളുണർന്നു. രണ്ട് ദിവസങ്ങളില്‍ നടക്കുന്ന സൗത്ത് സോണ്‍ മത്സരത്തില്‍ സ്റ്റേജ്, സ്റ്റേജിതര വിഭാഗങ്ങളില്‍ 34 ഇനങ്ങളിലാണ് മത്സരാർഥികളുടെ പ്രതിഭ വിലയിരുത്തപ്പെടുന്നത്.
ആയിരക്കണക്കിന് ആസ്വാദകരാണ് ആദ്യദിനം യൂഫെസ്റ്റ് സൗത്ത് സോണ്‍ മത്സരങ്ങള്‍ വീക്ഷിക്കാനെത്തിയത്. ‘പത്ത് ദിനങ്ങള്‍, ഇരുപത് സ്കൂളുകള്‍’ എന്ന യൂഫെസ്റ്റ് പ്രചാരണ കാമ്പയിന് കഴിഞ്ഞ ദിവസം സമാപിച്ചതിന് ശേഷമാണ് സോണല്‍ മത്സരങ്ങള്‍ക്ക് തുടക്കമായത്. ആവേശം തീര്‍ത്താണ് ഓരോ സ്കൂളിലുമെത്തിയ കാമ്പയിന് സംഘത്തെ സ്കൂളുകൾ സ്വീകരിച്ചത്. സ്കൂള്‍ അധ്യാപികമാർ അണിനിരക്കുന്ന പ്രത്യേക തിരുവാതിരക്കളിയും ഇത്തവണ യൂഫെസ്റ്റില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ സോണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഡിസംബര്‍ 5, 6 തീതികളിൽ യൂഫെസ്റ്റ് സീസണ്-4 ഗ്രാന്‍ഡ് ഫിനാലെ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
