ഉത്സവാന്തരീക്ഷം പകര്‍ന്ന് ഉമ്മുല്‍ഖുവൈനില്‍ യുഫെസ്റ്റ് പ്രചരണം
text_fieldsഉമ്മുൽഖുവൈൻ: യുഫെസ്റ്റ് 2017 കലാമാമാങ്കത്തിനു മുന്നോടിയായി പത്തു ദിനങ്ങള്‍ ഇരുപതു സ്കൂളുകള്‍ എന്ന പ്രചാരണ കാമ്പയിനുമായി ഉമ്മുൽഖുവൈനിൽ എത്തിയ സംഘത്തിന് ഉല്‍സവാന്തരീക്ഷത്തില്‍ വരവേല്‍പ്പ്. യു.എ ഇ യിലെ ഇന്ത്യന്‍ സ്കൂളുകളെ ഉള്‍പ്പെടുത്തി നടക്കുന്ന ജീപ്പാസ് യുഫെസ്റ്റിെൻറ പ്രചരണയാത്ര റാസല്‍ഖൈമ, അജ്മാന്‍, ഫുജൈറ, ദുബൈ എന്നിവിടങ്ങള്‍ പിന്നിട്ടാണ്ഉമ്മുൽഖുവൈനിൽ എത്തിയത്. ന്യൂ ഇന്ത്യന്‍ സ്കൂള്‍, ഹാബിറ്റാറ്റ് സ്കൂള്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ സംഘത്തെ ഹര്‍ഷാരവത്തോടെ വിദ്യാര്‍ഥികൾ സ്വീകരിച്ചു. പഠനസമയത്തിനിടയിലെ ഇടവേളകള്‍ സര്‍ഗ്ഗവാസനകള്‍ക്കു ഉപയോഗപ്പെടുത്തുന്ന വിദ്യാര്‍ത്ഥികളെ യുഫെസ്റ്റ് കലോത്സവത്തില്‍ പങ്കെടുപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അധ്യാപകര്‍ പറഞ്ഞു.
പ്രമുഖ പരസ്യ ഏജന്‍സിയായ ഇക്കുറ്റി പ്ലസ് അണിയിച്ചൊരുക്കുന്ന യുഫെസ്റ്റ് കലോത്സവത്തിെൻറ ആദ്യ എഡീഷനിൽ കൈവിട്ടുപോയ കിരീടം ഇക്കുറി നേടുമെന്നാണ് ഇവര്‍ പറയുന്നത്. ഹാബിറ്റാറ്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.ബിനു കുര്യന്‍, ന്യൂ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ റഫീക്ക് എ.റഹിം എന്നിവര്‍ ജീപ്പാസ് യുഫെസ്റ്റ് പോസ്റ്റര്‍ എറ്റുവാങ്ങി. ഹിറ്റ് എഫ് എം 96.7 അവതാരകരായ നയില ഉഷ, അര്‍ഫാസ്, സംഘാടക പ്രതിനിധി ദില്‍ഷാദ് എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
