അപൂർവ ശസ്ത്രക്രിയ; കരളും കുടലും പുറത്തായിരുന്ന കുഞ്ഞിന് പുതു ജീവിതം
text_fieldsഅബൂദബി ദാനാത് അൽ ഇമാറാത് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്
അബൂദബി: കരൾ മുഴുവനും ചെറുകുടലിെൻറ ഒരു ഭാഗവും വയറിന് പുറത്തായ നിലയിൽ ജനിച്ച കുഞ്ഞിനെ അപൂർവ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ രക്ഷിച്ചു.
ജനിച്ച് രണ്ടാഴ്ചയായ കുഞ്ഞിെന അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് സാധാരണ നിലയിലേക്ക് എത്തിച്ചത്. അബൂദബി ദാനാത് അൽ ഇമാറാത് ആശുപത്രിലാണ് ശസ്ത്രക്രിയ നടത്തിയത്.
ഇത്തരം അവസ്ഥകൾ അപൂർവമാണെന്ന് അബൂദബി ദാനാത് അൽ ഇമാറാത് ആശുപത്രിയിലെ കുട്ടികളുടെ ഡോക്ടർ രാജ സിങ്കപാഗു പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ കുട്ടിയുടെ അസുഖം ഗർഭാവസ്ഥയിൽ തന്നെ തിരിച്ചറിയുകയും മാതാവിന് പ്രേത്യക നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
കരളും െചറുകുടലും വയറിനത്തേക്ക് മാറ്റാനുള്ള ശസ്ത്രക്രിയ നടത്താനും ഹെർണിയക്ക് ചികിത്സ നടത്താനും തീരുമാനിക്കുകയായിരുന്നുവെന്ന് ഡോ. രാജ അറിയിച്ചു. എന്നാൽ, നവജാത ശിശുവിനെ ഇതിന് തായാറാക്കേണ്ടിയിരുന്നു. വയറിന് അവയവങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി കൈവരിക്കാൻ പ്രഷർ ബെൽറ്റ് ഉപയോഗിച്ചു.
നവജാത ശിശുക്കൾക്കുള്ള തീവ്ര പരിചരണ വിഭാഗത്തിൽ രണ്ടാഴ്ച സൂക്ഷ്മമായ പരിചരണം നൽകിയാണ് ഇൗ പ്രക്രിയ പൂർത്തിയാക്കിയത്. പ്രസവിച്ചയുടനെ കുഞ്ഞിനെ കണ്ട് ഏറെ ആശങ്കയിലായെന്ന് കുഞ്ഞിെൻറ പിതാവ് അശ്റഫ് അബൂനർ പറഞ്ഞു. എന്നാൽ, തുടക്കം മുതൽ കുഞ്ഞിന് ലഭിച്ച പരിചരണവും മികച്ച ആരോഗ്യ സംരക്ഷണ സേവനങ്ങളും ആശ്വാസമായി. കുഞ്ഞിെൻറ അവസ്ഥയെ കുറിച്ചും ചികിത്സാ പദ്ധതിയെ കുറിച്ചും തനിക്കും ഭാര്യക്കും ആശുപത്രി അധികൃതർ വിശദമായി പറഞ്ഞുതന്നിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
