ഉദുമ പടിഞ്ഞാറ് മുഹ്‌യിദ്ദീൻ യു.എ.ഇ കമ്മിറ്റി വാർഷികം
text_fieldsഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഉദുമ പടിഞ്ഞാറ് മുഹ്‌യിദ്ദീൻ യു.എ.ഇ കമ്മിറ്റി വാർഷിക ആഘോഷത്തിൽ ഒരുമിച്ച് കൂടിയവർ
ദുബൈ: ഉദുമ പടിഞ്ഞാറ് മുഹ്‌യിദ്ദീൻ യു.എ.ഇ കമ്മിറ്റിയുടെ 50ാം വാർഷികാഘോഷം ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങൾക്കായി മെഡിക്കൽ ചെക്കപ്പ്, കലാ-കായിക മത്സരങ്ങൾ എന്നിവയും നടത്തിയിരുന്നു. വൈകീട്ട് നടന്ന ഓർമക്കൂട്ട് പരിപാടി ഷാഫി തോട്ടപാടി നിയന്ത്രിച്ചു. സംസ്കാരിക സമ്മേളനം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്‍റ് അഹമ്മദ് ഷെറിൻ ഉദ്ഘാടനം ചെയ്തു. സുവനീർ കവർ പ്രകാശനം വലീദ് അബ്ദുറഹ്മാൻ ബുകാതിർ നിർവഹിച്ചു. ഡോക്യുമെന്‍ററി സ്വിച് ഓൺ കർമം മാധ്യമ പ്രവർത്തകൻ എം.സി.എ. നാസറും ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിനുള്ള യു.എ.ഇ കമ്മിറ്റിയുടെ ക്ലാസ് റൂം സമർപ്പണം ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കരയും നിർവഹിച്ചു.
പ്രവാസി സംഘം ജനറൽ സെക്രട്ടറി പുരുഷോത്തമൻ, സുരേഷ് എന്നിവർ സംസാരിച്ചു. മുഖ്യരക്ഷാധികാരി അബ്ദുല്ല കുഞ്ഞി ഹാജി ആശംസ നേർന്നു. ആഘോഷ കമ്മിറ്റി കൺവീനർ അഹമ്മദ് കൊപ്പൽ, പി.എം. ഹാരിസ് എന്നിവർ സംസാരിച്ചു. പ്രതിനിധികൾക്കുള്ള ഉപഹാര വിതരണവും ചടങ്ങിൽ നടന്നു. സ്ഥാപക അംഗം ഷാഫി ഹാജി, ഇബ്രാഹിം തായത്, സെമീർ, ഹബീബ്, ഫാറൂഖ്, പി.കെ. ശെരീഫ്, ആഘോഷ കമ്മിറ്റി അംഗങ്ങളായ ഹബീബ് റഹ്മാൻ, എസ്.വി. അബ്ബാസ്, മുസ്തഫ ജാവിദ്, ജമാൽ തായത്, ഇബ്രാഹിം കോവവൽ, റഹൂഫ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എം. ഷാഹിദ്, സഫർ അബ്ദു റഹ്മാൻ, പി.കെ. അഷ്റഫ്, ഷാഫി ഹാജി, ഹാഷിം പടിഞ്ഞാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

