Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.ഡി.എഫ്​ വിജയം: ഇൻകാസ് കൃതജ്ഞതാ സംഗമം

text_fields
bookmark_border
യു.ഡി.എഫ്​ വിജയം: ഇൻകാസ് കൃതജ്ഞതാ സംഗമം
cancel
camera_alt

ദുബൈ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച കൃതജ്ഞതാ

സംഗമത്തിൽ സ്റ്റേറ്റ് പ്രസിഡന്‍റ്​ റഫീഖ് മട്ടന്നൂർ സംസാരിക്കുന്നു

ദുബൈ: യു.ഡി.എഫിന്​ ചരിത്ര വിജയം സമ്മാനിച്ച കേരള ജനതയ്ക്ക് അഭിവാദ്യം നേരാൻ ദുബൈ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി കൃതഞ്ജതാ സംഗമം സംഘടിപ്പിച്ചു. കഴിഞ്ഞ പത്തുവർഷം കേരളത്തെ ഞെരുക്കിയ ദുർഭരണത്തിന് വിരാമമായതിൽ പ്രവാസി സമുഹം ആഹ്ലാദിക്കുന്നൂവെന്ന് ആഘോഷ പരിപാടികളിൽ മുഖ്യ പ്രഭാഷണം നടത്തിയ ഇൻകാസ് സ്റ്റേറ്റ് പ്രസിഡന്‍റ്​ റഫീഖ് മട്ടന്നൂർ പറഞ്ഞു. യു.ഡി.എഫ് സർക്കാരിന്‍റെ

വരവ് പ്രവാസികൾ വലിയ പ്രത്യാശയോടെയാണ് കാണുന്നത്. നാടിന്‍റെ വികസനവും കാഴ്ചപ്പാട്​ പ്രവാസി ക്ഷേമത്തിനും മുൻഗണന നൽകുന്ന സർക്കാറായി പുതിയ ഭരണം മാറട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജനറൽ സിക്രട്ടറി ഷൈജു അമ്മാനപാറ അധ്യക്ഷത വഹിച്ചു. ആഘോഷ പരിപാടി നാഷണൽ കമ്മിറ്റി ട്രഷർ ബിജു അബ്രഹാം നിർവഹിച്ചു. വർക്കിങ്​ പ്രസിഡന്‍റ്​ ബി. പവിത്രൻ സ്വാഗതം പറഞ്ഞു.

ഇൻകാസ് മുതിർന്ന നേതാക്കളായ അഡ്വ. ഹാഷിഖ്തൈക്കണ്ടി, ബി.എ നാസർ, ഉദയ വർമ, ടൈറ്റസ് പുലൂരാൻ, ഷാജി ഷംസുദ്ധീൻ, റിയാസ് ചന്ദ്രാപ്പിന്നി, പ്രജീഷ് ബാലുശ്ശേരി, രാജി എസ് നായർ, സിന്ധു മോഹൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

ബഷീർ നരണിപ്പുഴ, സുനിൽ നമ്പ്യാർ, ഷംസീർ നാദാപുരം, അഡ്വ. രാജു ഡാനിയേൽ, അഹ്‌മദ്‌ അലി, ജിൻസി മാത്യു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ദിലീപ് കുമാർ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UDF victory: Incas gratitude meeting
Next Story