യു.ഡിഎഫ് വിജയാഘോഷം
text_fieldsഇൻകാസ് ദുബൈ എറണാകുളം ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ അൽ ഖുസൈസിൽ യു.ഡിഎഫ് വിജയാഘോഷത്തിൽനിന്ന്
ദുബൈ: ഇൻകാസ് ദുബൈ എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അൽ ഖുസൈസിൽ യു.ഡിഎഫ് വിജയാഘോഷം സംഘടിപ്പിച്ചു. എറണാകുളം ജില്ല കമ്മിറ്റി വർക്കിങ് പ്രസിഡന്‍റ് റിൻസൺ സെബാസ്റ്റ്യന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല കമ്മിറ്റി സെക്രട്ടറി അനീഷ് വർഗീസ് സ്വാഗതം പറഞ്ഞു. ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റി പ്രസിഡന്‍റ് സുനിൽ അബ്ദുൾ അസീസ് യോഗം ഉദ്ഘാടനം ചെയ്തു, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി മെമ്പർ നാദിർഷ അലി അക്ബർ, ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്‍റ് നദീർ കാപ്പാട്, സ്റ്റേറ്റ് പ്രസിഡന്‍റ് റഫീഖ് മട്ടന്നൂർ, നേതാക്കളായ ജിബിൻ ജോഷി, ജിൻസി മാത്യു, വിഷ്ണു ഉദയഭാനു എന്നിവർ സംസാരിച്ചു. എറണാകുളം ജില്ല കമ്മിറ്റി ട്രഷറർ ബേസിൽ ജോൺ നന്ദി പറഞ്ഞു. മന്ത്രിമാരായ റോജി എം. ജോൺ, അനൂപ് ജേക്കബ്, അബ്ദുൽ ഗഫൂർ, മുഹമ്മദ് ഷിയാസ് എം.എൽ.എ എന്നിവർ ഓൺലൈൻ ആയി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

