യു.ഡി.എഫ് തൃശൂർ ജില്ല കൺവെൻഷൻ
text_fieldsദുബൈ: പ്രവാസികളെ അവഗണിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയുള്ള കേരളത്തിന്‍റെ വിധിയെഴുത്താകും നിയമസഭാ തെരഞ്ഞെടുപ്പെന്ന് ഇൻകാസ് ദുബൈ പ്രസിഡന്‍റ് റഫീഖ് മട്ടന്നൂർ പറഞ്ഞു. യു.ഡി.എഫ് ദുബൈ തൃശൂർ ജില്ലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് തൃശൂർ ജില്ലാ ചെയർമാൻ ഫിറോസ് മുഹമ്മദലി അധ്യക്ഷനായിരുന്നു. കെ.എം.സി.സി ദുബൈ സ്റ്റേറ്റ് വൈസ് പ്രസിഡന്‍റ് ഇസ്‌മായിൽ ഏറാമല മുഖ്യ പ്രഭാഷണം നടത്തി. തൃശൂർ ജില്ലയിൽ നിന്നുള്ള യു.ഡി.എഫ് സ്ഥാനാർഥികളായ ഒ.ജെ ജനീഷ്, സി.എച്ച് റഷീദ്, സുനിൽ ലാലൂർ, ശിവൻ വീട്ടിക്കുന്ന്, ഷാജി കോടങ്കണ്ടത്ത്, പി.ടി അജയ്‌മോഹൻ തുടങ്ങിയവർ ഓൺലൈനായി കൺവെൻഷനിൽ പങ്കെടുത്തു.
ഇൻകാസ് - കെ.എം.സി.സി ഭാരവാഹികളായ ബി.എ നാസർ, അഡ്വ. ആഷിക്ക് തൈക്കണ്ടി, സമദ് ചാമക്കാല, സി.എ ബിജു, മുഹമ്മദ് വെട്ടുകാട്, ബി. പവിത്രൻ, ഷൈജു അമ്മാനപ്പാറ, ഷിജി അന്ന ജോസഫ്, ബഷീർ നാരാണിപ്പുഴ, അഷ്‌റഫ് കിള്ളിമംഗലം, അബ്ദുൽ ഹമീദ് വടക്കേക്കാട്, ബഷീർ വരവൂർ, ആർ.വി.എം മുസ്തഫ, റിയാസ് ചെന്ത്രാപ്പിന്നി, പ്രജീഷ് ബാലുശ്ശേരി, നാസർ അൽദാന, ഹനീഫ തളിക്കുളം, കബീർ ഒരുമനയൂർ, ഷംസുദ്ധീൻ വടക്കേക്കാട്, ഡോ. റെൻഷി രഞ്ജിത്ത്, അലി അകലാട്, മുസമ്മിൽ തലശ്ശേരി, ഷംസീർ നാദാപുരം, ജംഷീർ പാടൂർ, ഷെമീർ പണിക്കത്ത്, ഇഖ്ബാൽ ചെക്യാട്, സുലൈമാൻ കറുത്താക്ക, ടി.എസ് നൗഷാദ്, ആരിഷ് അബൂബക്കർ, സി. സാദിഖലി, രാജാറാം കെ. മോഹൻ, മിസ്ബ യൂനസ് തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ കൺവീനർ ഗഫൂർ പട്ടിക്കര സ്വാഗതവും, ട്രഷറർ അബൂ ഷമീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

