ഡെസർട്ട് മാസ്റ്ററായി ഉദായത്ത് ഷനീദ്
text_fieldsമൂന്നാം സ്ഥാനം നേടിയ നസീബക്ക് രഘുകുമാർ, ബീഗം ഷാഹിന എന്നിവർ സമ്മാനം നൽകുന്നു
ഷാർജ: ‘ഗൾഫ് മാധ്യമം കമോൺ കേരള’യോടനുബന്ധിച്ച് നടന്ന ‘ഡെസർട്ട് മാസ്റ്റർ’ തത്സമയ പാചക മത്സരത്തിൽ ഉദായത്ത് ഷനീദ് ജേതാവായി. കമോൺ കേരളയിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു ഡെസർട്ട് മാസ്റ്റർ. രജിസ്റ്റർ ചെയ്ത നൂറോളം പേരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഫൈനലിൽ മാറ്റുരച്ചത്.
രണ്ടാം സ്ഥാനം ആമിന ഫെബിനും മൂന്നാം സ്ഥാനം നസീബ ഉണികണ്ടത്തും സ്വന്തമാക്കി. ‘ഗൾഫ് മാധ്യമം’ കൺട്രി ഹെഡ് ജെ.ആർ. ഹാഷിം, ‘മാധ്യമം’ കൺട്രി ഹെഡ് ജുനൈസ്, ജഡ്ജിമാരായ രഘു കുമാർ, ബീഗം ഷാഹിന എന്നിവർ ചേർന്ന് സമ്മാനങ്ങൾ കൈമാറി.

