ഉബൈദ് ചേറ്റുവയുടെ ജീവകാരുണ്യ പ്രവർത്തനം ഇനി നാട്ടിൽ
text_fieldsദുബൈ: 38 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാടണയുകയാണ് തൊഴിലിനോടൊപ്പം സാമൂഹിക ജീവകാരുണ്യ മേഖലയിൽ അടയാളപ്പെടുത്തലുകൾ നടത്തിയ ഉബൈദ് ചേറ്റുവ.
ഇദ്ദേഹം ദുബൈയിൽ എത്തുന്നത് 1985ലാണ്. ഓട്ടോ സേഫ് എന്ന സ്ഥാപനത്തിലായിരുന്നു ആദ്യ ജോലി. അതിൽ നിന്നുള്ള സമ്പാദ്യം ഉപയോഗിച്ച് സ്വന്തമായി ഗ്രോസറി തുടങ്ങിയെങ്കിലും ഇറാഖ്-കുവൈത്ത് യുദ്ധകാലത്ത് അവസാനിപ്പിക്കേണ്ടി വന്നു.
ഇതിനിടയിൽ നേടിയ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് പ്ലാന്റേഴ്സ് ഹോർട്ടി കൾചർ എന്ന ബ്രിട്ടീഷ് സ്ഥാപനത്തിൽ ഡ്രൈവറായി കയറി. പിന്നീട് പി.ആർ.ഒ ആയി. 30 വർഷമായി ഈ സ്ഥാപനത്തിലാണ്. പ്രാദേശിക കൂട്ടായ്മകളായ ചേറ്റുവ അസോസിയേഷൻ, മഹല്ല് സി.എം.ആർ.സി, വാദിനൂർ എന്നിവയോടൊപ്പം കെ.എം.സി.സി, എസ്.കെ.എസ്.എസ്.എഫ്, സുന്നി മഹല്ല് ഫെഡറേഷൻ, സീതിസാഹിബ് ഫൗണ്ടേഷൻ എന്നിവയുടെ സ്ഥാപകനോ മുഖ്യഭാരവാഹിയോ ആയി സജീവമായിരുന്നു. ജില്ല കമ്മിറ്റിയുടെ കീഴിൽ പുതുതായി മണ്ഡലം തല കമ്മിറ്റികൾ രൂപവത്കരിക്കാനും ഈ കാലയളവിൽ സാധിച്ചു. ചേറ്റുവ മുൻ ഖത്തീബ് പൊന്നമ്പത് അലി മുസ്ലിയാർ- ഫാത്തിമ ദമ്പതികളുടെ അഞ്ചാമത്തെ മകനാണ്.
ഭാര്യ റസിയ. ഫവാസലി, മുഹമ്മദ് അഫ്സൽ, അഷ്ഫാഖ്, ഫാത്തിമ സിബില എന്നിവരാണ് മക്കൾ. ഇതിൽ മൂന്ന് ആൺമക്കളും ദുബൈയിലാണ്. മകൾ ഫാത്തിമ സിബില ബി.എസ് സി അവസാന വർഷ വിദ്യാർഥിനിയാണ്.
ഉബൈദ് ചേറ്റുവ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

