Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏ​ഷ്യ​ൻ ക​മ്യൂ​ണി​റ്റി...

ഏ​ഷ്യ​ൻ ക​മ്യൂ​ണി​റ്റി ക​പ്പ്​ സെ​വ​ൻ​സി​ൽ സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ​ക്കും ക​ളി​ക്കാം

text_fields
bookmark_border
ഏ​ഷ്യ​ൻ ക​മ്യൂ​ണി​റ്റി ക​പ്പ്​ സെ​വ​ൻ​സി​ൽ സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ​ക്കും ക​ളി​ക്കാം
cancel

ദു​ബൈ​യി​ൽ ഒ​ക്​​ടോ​ബ​ർ 26, ഷാ​ർ​ജ​യി​ൽ 27, അ​ൽ​െ​എ​നി​ൽ ന​വം​ബ​ർ 10, അ​ബൂ​ദ​ബി​യി​ൽ 16 തീ​യ​തി​ക​ളി​ലാ​ണ്​ ക​ളി ന​ട​ക്കു​ക
അ​ബൂ​ദ​ബി: എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ളി​െ​ൻ​റ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഷ്യ​ൻ ക​മ്യൂ​ണി​റ്റി ക​പ്പ്​ സെ​വ​ൻ​സ്​ ടൂ​ർ​ണ​മെ​ൻ​റി​ൽ സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ​ക്കും ക​ളി​ക്കാം. അ​തി​നാ​ൽ, ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ യോ​ഗ്യ​ത നേ​ടു​ന്ന ടീ​മു​ക​ൾ​ക്ക്​ നാ​ട്ടി​ൽ​നി​ന്ന്​ പ്ര​ഫ​ഷ​ന​ൽ ക​ളി​ക്കാ​രെ ​സ​ന്ദ​ർ​ശ​ക വി​സ​യി​ൽ കൊ​ണ്ടു​വ​ന്ന്​ ക​ള​ത്തി​ലി​റ​ക്കാ​ൻ സാ​ധി​ക്കും.

സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ​ക്ക്​ ടൂ​ർ​ണ​മെ​ൻ​റി​ൽ ക​ളി​ക്കാ​ൻ ക​ഴി​​യു​മോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്​ ക​ളി ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ അ​വ​ർ സ്​​ഥ​ല​ത്തു​ണ്ടെ​ങ്കി​ൽ സാ​ധി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക ക​മ്മി​റ്റി അ​റി​യി​ച്ചു. ദു​ബൈ​യി​ൽ ഒ​ക്​​ടോ​ബ​ർ 26, ഷാ​ർ​ജ​യി​ൽ 27, അ​ൽ​െ​എ​നി​ൽ ന​വം​ബ​ർ 10, അ​ബൂ​ദ​ബി​യി​ൽ 16 തീ​യ​തി​ക​ളി​ലാ​ണ്​ ക​ളി ന​ട​ക്കു​ക​യെ​ന്നും സം​ഘാ​ട​ക​ർ വ്യ​ക്​​ത​മാ​ക്കി. യു.​എ.​ഇ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്​​മ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ൻ​റു​ക​ളി​ൽ നാ​ട്ടി​ൽ​നി​ന്നു​ള്ള പ്ര​ഫ​ഷ​ന​ൽ ക​ളി​ക്കാ​രെ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ കൊ​ണ്ടു​വ​ന്ന്​ ക​ളി​പ്പി​ക്കു​ന്ന​വ​രാ​ണ്​ മ​ല​യാ​ളി​ക​ൾ. ഒാ​രോ സീ​സ​ണി​ലും നി​ര​വ​ധി മ​ല​യാ​ളി ക​ളി​ക്കാ​രാ​ണ്​ ഫു​ട്​​ബാ​ൾ ത​ട്ടാ​നാ​യി ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​മാ​നം ക​യ​റു​ന്ന​ത്. അ​ത്ത​ര​ക്കാ​ർ​ക്ക്​ അ​വ​സ​രം ന​ൽ​കു​ന്ന ഒ​രു ടൂ​ർ​ണ​മെ​ൻ​റ്​ ആ​യി​രി​ക്കും ഏ​ഷ്യ​ൻ ക​മ്യൂ​ണി​റ്റി ക​പ്പ്​ സെ​വ​ൻ​സും.

18നും ​അ​തി​നു മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കാം. ക​ളി​ക്കാ​ർ​ക്ക്​ ജ​ഴ്​​സി​യ​ട​ങ്ങു​ന്ന കോം​പ്ലി​മെ​ൻ​റ​റി കി​റ്റ്​​സം​ഘാ​ട​ക​ർ വി​ത​ര​ണം ചെ​യ്യും. വ്യ​ക്​​തി​പ​ര​മാ​യോ ടീം ​ആ​യോ ടൂ​ർ​ണ​മെ​ൻ​റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കും. www.asiancommunitycup.com വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ച്ചോ tournaments@asiancup19.ae വി​ലാ​സ​ത്തി​ലേ​ക്ക്​ മെ​യി​ൽ ചെ​യ്​​തോ ആ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​ത്. ര​ജി​സ്​​ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്. ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രി​ൽ​നി​ന്ന്​ യോ​ഗ്യ​രാ​യ​വ​രെ ഒ​ക്​​ടോ​ബ​ർ 11ന്​ ​പ്ര​ഖ്യാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae=uae news-gulf news
Next Story