‘റാശിദ്’ വഹിക്കുന്ന പേടകം ചന്ദ്രന്റെ ആദ്യചിത്രം അയച്ചു
text_fieldsഐസ്പേസ് പുറത്തുവിട്ട ചന്ദ്രന്റെ ചിത്രം
ദുബൈ: അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യ പേടകമായ യു. ഡിസംബറിൽ വിക്ഷേപിച്ച പേടകത്തിന്റെ ശരിയായ പ്രവർത്തനം ഉറപ്പുവരുത്തുന്നതാണ് ചിത്രം. കഴിഞ്ഞയാഴ്ച ചന്ദ്രന്റെ ഭ്രമണ പഥത്തിൽ എത്തിച്ചേർന്ന പേടകം അടുത്തമാസം ചന്ദ്രനിൽ ഇറങ്ങാനുള്ള തയാറെടുപ്പിലാണ്. ഐസ്പേസ് എന്ന കമ്പനിയാന് പേടകത്തിന്റെ ഉടമകൾ. കമ്പനിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ചിത്രം പുറത്തുവിട്ടത്. കൂടുതൽ ചിത്രങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടുമെന്നും അറിയിച്ചിട്ടുണ്ട്.
മുൻ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ പേരുനൽകപ്പെട്ട ‘റാശിദ്’ റോവർ കഴിഞ്ഞ വർഷം ഡിസംബർ 11നാണ് യു.എസിലെ ഫ്ലോറിഡ കെന്നഡി സ്പേസ് സെന്ററിൽനിന്ന് വിക്ഷേപിച്ചത്. യു.എ.ഇ ബഹിരാകാശ കേന്ദ്രമായ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ എൻജിനീയർമാർ നിർമിച്ച പേടകത്തിൽ നിന്ന് നേരത്തെ ആദ്യസന്ദേശം പുറത്തുവന്നിരുന്നു.
ബഹിരാകാശ പേടകം ചന്ദ്രനിലേക്ക് നേരിട്ട് ഇറങ്ങുതിനുപകരം കുറഞ്ഞ ഊർജം ആവശ്യമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠന വിധേയമാക്കും. ദൗത്യം വിജയമായാൽ യു.എസിനും സോവിയറ്റ് യൂനിയനും ചൈനക്കുംശേഷം ചന്ദ്രനിൽ സുരക്ഷിതമായി പേടകം ഇറക്കുകയും ദൗത്യം പൂർത്തിയാക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം യു.എ.ഇക്ക് സ്വന്തമാകും.

