യു.എ.ഇയുടെ ഒപെക് പിൻമാറ്റം; ഇന്ത്യക്ക് ഗുണകരമെന്ന് വിദഗ്ധർ
text_fieldsദുബൈ: എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ നിന്ന് പിൻമാറിയ യു.എ.ഇയുടെ തീരുമാനം ഇന്ത്യൻ സമ്പദ്ഘടനക്ക് ഗുണകരമാകുമെന്ന് സാമ്പത്തികവിദഗ്ധർ. ഇന്ത്യൻ രൂപയിൽ ഇടപാട് നടത്താൻ യു.എ.ഇയുമായി കരാർ നിലവിലുള്ളതിനാൽ ഡോളർ ചെലവഴിക്കാതെ കൂടുതൽ എണ്ണവാങ്ങാൻ ഇന്ത്യക്ക് അവസരം ലഭിക്കും എന്നതാണ് ഇതിന്‍റെ ഗുണം. സെപ കരാറിൽ ഇന്ത്യയും യു.എ.ഇയും ഒപ്പിട്ടതോടെ നേരത്തെ തന്നെ ഇന്ത്യ യു.എ.ഇയിൽ നിന്ന് രൂപയിൽ എണ്ണ ഇറക്കുമതി ചെയ്തുവരുന്നുണ്ട്. ഒപെകിൽ നിന്ന് യു.എ.ഇ പിൻമാറുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണയിടപാട് കൂടുതൽ കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തൽ.
എണ്ണയുൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽനിന്ന് ഈമാസം ഒന്ന് മുതലാണ് യു.എ.ഇ പിൻമാറിയത്. നിയന്ത്രണങ്ങൾക്ക് വിധേയമകാതെ കൂടുതൽ എണ്ണയുൽപാദിപ്പിക്കാനും, വിപണിയിലെത്തിക്കാനും ഇനി യു.എ.ഇക്ക് കഴിയും. നേരത്തേയുള്ള കരാർപ്രകാരം കൂടുതൽ എണ്ണ ഇന്ത്യൻ കറൻസിയിൽ യു.എ.ഇയിൽ നിന്ന് വാങ്ങാൻ ഇത് ഇന്ത്യക്ക് അവസരമൊരുക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. അതേസമയം, എണ്ണനീക്കത്തിന് ഹോർമുസ് കടലിടുക്കിൽ നിലനിൽക്കുന്ന നിയന്ത്രണം ആഗോളതലത്തിൽ തന്നെ എണ്ണവില ഉയരാൻ ഇടയാക്കിയതിനാൽ ഈ പ്രതിസന്ധി പരിഹരിക്കപ്പെട്ടാലേ യു.എ.ഇയുടെ ഒപെക് പിൻമാറ്റത്തിന്‍റെ മെച്ചം ഇന്ത്യക്ക് ലഭ്യമായി തുടങ്ങൂ എന്നും വിദ്ഗധർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

