Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗസ്സക്ക് വീണ്ടും...

ഗസ്സക്ക് വീണ്ടും യു.എ.ഇയുടെ കൈത്താങ്ങ്; 100 ടൺ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു

text_fields
bookmark_border
ഗസ്സക്ക് വീണ്ടും യു.എ.ഇയുടെ കൈത്താങ്ങ്; 100 ടൺ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു
cancel
camera_alt

ഹുമൈദ്​ എയർ ബ്രിഡ്ജ്​ വഴി ഗസ്സയിലേക്ക്​ കൊണ്ടുപോകുന്ന സഹായ വസ്തുക്കൾ 

ദുബൈ: ഓപറേഷൻ ഷിവർലസ് നൈറ്റ് 3 സംരംഭത്തിന്‍റെ ഭാഗമായി ഗസ്സയിലെ ഫലസ്തീൻ ജനതക്ക് വീണ്ടും സഹായമെത്തിച്ച് യു.എ.ഇ. ഹുമൈദ് എയർ ബ്രിഡ്ജിലൂടെ 100 ടൺ അടിയന്തര ഭക്ഷ്യ വസ്തുക്കൾ ഗസ്സ മുനമ്പിലെത്തിച്ചതായി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഇസ്രായേൽ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള വസ്തുക്കളാണ് എത്തിച്ചത്. അടിയന്തര സാഹചര്യങ്ങളിൽ വിവിധ കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ തടസ്സമില്ലാത്ത സഹായ വിതരണം ഉറപ്പുവരുത്തുന്നതിനായി പ്രഖ്യാപിച്ചതാണ് ഹുമൈദ് എയർ ബ്രിഡ്ജ് സംരംഭം.

മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ യു.എ.ഇ വഹിക്കുന്ന നേതൃത്വപരമായ പങ്കിനെയാണ് ഹുമൈദ് എയർബ്രിഡ്ജിന്‍റെ തുടർച്ചയായ പ്രവർത്തനം പ്രതിഫലിപ്പിക്കുന്നത്. ഗസ്സയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിൽ യു.എ.ഇ നേതൃത്വവും ജനങ്ങളും ഉയർത്തിപ്പിടിക്കുന്ന ഐക്യദാർഢ്യത്തിന്‍റെയും അനുകമ്പയുടെയും മൂല്യങ്ങളെ സംരംഭം പ്രതിഫലിപ്പിക്കുന്നതായും അധികൃതർ വ്യക്തമാക്കി. യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനങ്ങൾക്ക് സഹായമെത്തിക്കാനായി യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച സംരംഭമാണ് ഓപറേഷൻ ഷിവർലസ് നൈസ് 3.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gazauae schoolsGulf News UaeUAELatest News
News Summary - UAE's hand in hand for Gaza again; 100 tons of food items were distributed
Next Story