ത്യാഗത്തിെൻറ നാളുകളിൽ സമർപ്പണത്തിെൻറ ബലിപെരുന്നാൾ
text_fieldsഷാർജ: ഷാർജയുടെ ഉപനഗരമായ ദിബ്ബ അൽ ഹിസൻ നഗരസഭ പെരുന്നാളിനെ വരവേൽക്കാൻ പൂർണ്ണ സജ്ജമായി. കവലകളും സർക്കാർ കേന്ദ്രങ്ങളും ദീപാലങ്കൃതമാണ്. വിപണികളെല്ലാം കോവിഡ് മുന്നറിയിപ്പുകൾ പാലിക്കണം.
ഈദ് നമസ്കാരത്തിനുശേഷം വൈകുന്നേരം ആറു വരെ അറവുശാലകൾ പ്രവർത്തിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ ലൈസൻസില്ലാത്ത കശാപ്പുകാരെ സമീപിക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധ ചെലുത്തണം. വിനോദ മേഖലകളിൽ എത്തുന്നവർ സാമൂഹ്യ അകലം പാലിക്കുകയും മാസ്കുകൾ ധരിക്കുകയും വേണം.
അൽ ദൈദ് നഗരസഭയുടെ നിർദേശങ്ങൾ
ഷാർജ: ഷാർജയുടെ മധ്യമേഖലയായ അൽ ദൈദിൽ പെരുന്നാൾ ദിനങ്ങളിൽ അറവുശാല രാവിലെ 6:30 മുതൽ ഉച്ചക്ക് ഒന്നു വരെ തുറക്കുമെന്നും ഓരോ വ്യക്തിക്കും ഒരു മൃഗത്തെ മാത്രമേ ബലി നടത്തുവാൻ അനുവദിക്കൂ എന്ന് നഗരസഭ വ്യക്തമാക്കി. തിക്കും തിരക്കും തടയുന്നതിനായി മാർക്കറ്റിൽ എങ്ങനെ പ്രവേശിക്കാമെന്നും അറവുശാലയിൽ നിന്ന് എങ്ങനെ പുറത്തുകടക്കണമെന്നും വ്യക്തമാക്കുന്ന നിർദേശങ്ങൾ മുനിസിപ്പാലിറ്റി പരസ്യപെടുത്തിയിട്ടുണ്ട്. അണുവിമുക്തമാക്കൽ ദിവസേന തുടരുന്നതായും അലഞ്ഞുതിരിയുന്ന കശാപ്പുകാരെ ജനങ്ങൾ സമീപിക്കുന്നതിനെതിരെ ജാഗ്രത പാലിക്കുന്നുണ്ടെന്നും നഗരസഭ പറഞ്ഞു.
800 ദിർഹം മുതൽ 7000 ദിർഹം വരെ വിലയുള്ള അറവുമാടുകൾ വിപണിയിൽ ലഭ്യമാണ്. പ്രതിരോധ, മുൻകരുതൽ നടപടികൾ അനുസരിച്ച് അൽ ഹിസ്ൻ, അൽ തയ്ബ, അൽ ശരീഅ, ജബൽ ഒമർ, സുഹൈല പാർക്കുകൾ വൈകുന്നേരം നാലു മുതൽ രാത്രി ഒൻപതു വരെ സന്ദർശകരെ സ്വീകരിക്കും.
പടക്കങ്ങളുൾപ്പെടെയുള്ള കരിമരുന്ന് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെ നഗരസഭ ഡയറക്ടർ അലി മുസബ്ബ അൽ തുനൈജി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മുനിസിപ്പാലിറ്റി അവയുടെ വിൽപ്പന നിരോധിക്കുകയും നിരന്തര പരിശോധന സംഘടിപ്പിക്കുകയും ചെയ്യുന്നു. പരാതികളും നിർദ്ദേശങ്ങളും മുനിസിപ്പാലിറ്റിയുടെ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെൻറിെൻറ ഹോട്ട്ലൈൻ നമ്പറായ 993ൽ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
