Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൗജന്യ സ്​തനാർബുദ...

സൗജന്യ സ്​തനാർബുദ പരിശോധന കാമ്പയിൻ 21 മുതൽ

text_fields
bookmark_border

ദുബൈ: യു.എ.ഇ ആരോഗ്യ^പ്രതിരോധ മന്ത്രാലയം മേയ്​ 21 മുതൽ സൗജന്യ സ്​തനാർബുദ പരിശോധന കാമ്പയിൻ ആരംഭിക്കും. ഇതി​നായി വിവിധ എമിറേറ്റുകളിലെ നിരവധി ഷോപ്പിങ്​ മാളുകളിൽ മാമോഗ്രഫി സംവിധാനമുള്ള മൊബൈൽ ക്ലിനിക്കുകൾ സജ്ജീകരിക്കും.

ദാനവർഷാചരണത്തി​​​െൻറ ഭാഗമായാണ്​ കാമ്പയിൻ.  സ്​തനാർബുദം മുൻകൂട്ടി കണ്ടെത്തുന്നതി​​​െൻറ പ്രാധാന്യം, രോഗം വരാതിരിക്കാനുള്ള പ്രതിരോധ മാർഗങ്ങൾ, പരിശോധന, ചികിത്സ, പുനരധിവാസം എന്നിവ എന്നിവ സംബന്ധിച്ച ബോധവത്​കരണവും കാമ്പയിൻ കൊണ്ട്​ ഉദ്ദേശിക്കുന്നുണ്ട്​. ദുബൈ ഫെസ്​റ്റിവൽ സിറ്റിയിലാണ്​ കാമ്പയിൻ ഉദ്​ഘാടനം. മേയ്​ 21, 22 തീയതികളിലാണ്​ ഇവിടെ കാമ്പയിൻ നടക്കുക.  

24, 25 തീയതികളിൽ എമിറേറ്റ്​സ്​ മാളിലും കാമ്പയിൻ നടക്കും. ശേഷം ഷാർജ, അജ്​മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലും കാമ്പയിൻ ഉണ്ടാകും. ജൂൺ 15ന്​ സമാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae9
News Summary - uae9
Next Story