ആയുര്‍വേദ സമ്മേളനം വാർഷിക പരിപാടിയാക്കാൻ സൗകര്യമൊരുക്കും –കോണ്‍സുൽ ജനറല്‍
text_fieldsഷാര്‍ജ: യു.എ.ഇ ഉൾപ്പെടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ ആയുര്‍വേദത്തെ മുഖ്യധാരയിലെത്തിക്കാനുളള ശ്രമങ്ങള്‍ ഊജിതപ്പെടുത്തുമെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുൽ ജനറല്‍ വിപുല്‍ പറഞ്ഞു. ഇതിനായി കേന്ദ്രസര്‍ക്കാറിെൻറ ആയുഷ് മന്ത്രാലയവുമായി ചേര്‍ന്ന് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷാര്‍ജ റാഡിസണ്‍ ബ്ലൂ റിസോര്‍ട്ടില്‍ ആരംഭിച്ച അന്താരാഷ്ട്ര ആയുര്‍വേദ സമ്മേളനവും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗള്‍ഫ് മേഖലയില്‍ സംഘടിപ്പിക്കപ്പെട്ട ആദ്യ അന്താരാഷ്ട്ര ആയുര്‍വേദ സമ്മേളനമാണിത്. എല്ലാ വര്‍ഷവും കൂടുതല്‍ വിപുലമായ രീതിയില്‍ ഇതു സംഘടിപ്പിക്കാന്‍ ദുബൈ കോണ്‍സുലേറ്റ് അടക്കമുളള ഔദ്യോഗിക സംവിധാനങ്ങളുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടന സെഷന് ശേഷം കോട്ടക്കല്‍ ആര്യവൈദ്യശാല അഡീഷനല്‍ ചീഫ് ഫിസിഷ്യനും ചീഫ് സൂപ്രണ്ടുമായ ഡോ. പി. മാധവന്‍ കുട്ടി വാര്യര്‍ ‘ആയുര്‍വേദത്തിെൻറ ആഗോള വീക്ഷണം’ വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു. ആയുര്‍വേദ ഡോക്ടര്‍മാരുടെ യു.എ.ഇയിലെ പൊതുവേദിയായ എമിറേറ്റ്‌സ് ആയുര്‍വേദ ഗ്രാജ്വേറ്റ്‌സ് അസോസിയേഷെൻറ ആഭിമുഖ്യത്തില്‍ നടക്കുന്ന ദ്വിദിന സമ്മേളനത്തിന് ആദ്യദിനത്തില്‍ തന്നെ മികച്ച പ്രതികരണമാണുണ്ടായത്.
പൊതു ജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായ സമ്മേളനത്തില്‍ ആയിരത്തോളം പേരാണ് ആദ്യദിനം വിവിധ സെഷനുകളിലായി പങ്കെടുത്തത്.
ആയുര്‍വേദ ആശുപത്രികള്‍, ആയുര്‍വേദ റിസോര്‍ട്ടുകള്‍, ആയുര്‍വേദ കോളേജുകള്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍ എന്നിവ അണിനിരക്കുന്ന പ്രദർശനത്തിലും നിരവധി സന്ദര്‍ശകരെത്തി. ലോകോത്തര ആയുര്‍വേദ സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനും വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സ തേടാനും ദീര്‍ഘകാല ആയുര്‍വേദ ചികിത്സക്ക് നിരക്കിളവോടെ ബുക്കിങ് നടത്താനും സൗകര്യമുണ്ട്.
സമ്മേളനത്തിെൻറ ഉദ്ഘാടനചടങ്ങില്‍ ഡോ. മംമ്ത എസ്. റഢാര്‍ സ്വാഗതം പറഞ്ഞു. ഡോ. വി.സി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഐ.ബി.പി.സി ഷാര്‍ജ ചെയര്‍മാന്‍ ഡോ. സണ്ണി കുര്യന്‍, ഷാജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ഐ.ബി.പി.സി ദുബൈ പ്രസിഡൻറ് ബിന്ദു എസ്. ചേറ്റൂര്‍, സയന്‍സ് ഇന്ത്യ ഫോറം യു.എ.ഇ സെക്രട്ടറി മോഹന്‍ദാസ്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. രജിത്ത് ആനന്ദ്, ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെൻറ് അസോസിയേഷന്‍ ട്രഷറര്‍ ഡോ. മുഹമ്മദ് ബാപ്പു എന്നിവര്‍ സംസാരിച്ചു.
ഡോ. പി. മാധവന്‍ കുട്ടി വാര്യര്‍, ഡോ. സുഭാഷ് റാനഡെ, ഡോ. വി.എല്‍. ശ്യാം, ഡോ.സി. സുരേഷ് കുമാര്‍, ഡോ. എസ് ഗോപകുമാര്‍, ഡോ. എം.ആര്‍. വസുദേവന്‍ നമ്പൂതിരി, ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി, ഡോ. കെ. അബ്ദുല്‍ ലത്തീഫ്, ഡോ. ജേക്കബ് ജയന്‍ െബനഡിക്ട്, ഡോ. മംമ്ത എസ്. റഢാര്‍, ഡോ. വി.സി. സുരേഷ് കുമാര്‍, ഡോ. മിനി മുരളീധര്‍, ഡോ. രവീന്ദ്ര നാഥന്‍ ഇന്ദുശേഖര്‍, ഡോ. രമ്യ ശിവനന്ദന്‍ നിര്‍മല, ഡോ. റോസ് ജോർജ് തുടങ്ങിയവരെ ആദരിച്ചു. സമ്മേളനം ശനിയാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
