പള്ളികളിലെ ജല ഉപഭോഗം കുറക്കാൻ പദ്ധതിയുമായി അബൂദബി വിതരണ കമ്പനി
text_fieldsഅബൂദബി: അബൂദബി, ദഫ്റ എന്നിവിടങ്ങളിലെ നഗരങ്ങളിൽ സ്ഥിതി ചെയ്യുന്ന പള്ളികളിൽ ജല ഉപഭോഗം കുറക്കുന്നതിനുള്ള പദ്ധതിയുമായി അബൂദബി വിതരണ കമ്പനി. മസ്ജിദി എന്ന് പേരിട്ട പദ്ധതിയിൽ കുറച്ച് ജലം മാത്രം ഉപയോഗിക്കുന്ന രീതിയിൽ പള്ളികളിലെ അംഗശുദ്ധി വരുത്താനുള്ള ടാപ്പുകൾ മാറ്റി സ്ഥാപിക്കും. ജല ഉപഭോഗം നിലവിലുള്ളതിെൻറ 50 ശതമാനത്തിലധികം കുറക്കുകയാണ് ലക്ഷ്യം. പദ്ധതി നിർവഹണത്തിന് കമ്പനി മുസനദയുമായി തിങ്കളാഴ്ച കരാറിൽ ഒപ്പ് വെക്കും. ജലകാര്യക്ഷമത ഉറപ്പ് വരുത്തുന്ന തരത്തിലുള്ള ടാപ്പുകളാണ് പുതുതായി സ്ഥാപിക്കുക.
അംഗശുദ്ധി വരുത്തൽ, പള്ളി ശുചീകരണം, പള്ളിയിലെ മരങ്ങൾ നനക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വെള്ളം കൂടുതലാണെന്ന് 2014ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇൗ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് ഇപ്പോൾ ജല ഉപഭോഗം കുറക്കാനുള്ള പദ്ധതി തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.