അബൂദബി െഎ.എസ്.സി പ്രവർത്തനങ്ങൾക്ക് തുടക്കം
text_fieldsഅബൂദബി: അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ (െഎ.എസ്.സി) ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും സത്യപ്രതിജ്ഞയും ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തയാറാക്കിയ ലോഗോയുടെ പ്രകാശനവും ഐ.എസ്.സി അങ്കണത്തിൽ അരങ്ങേറി.
ലുലു ഇൻറർനാഷനൽ എക്സ്ചേഞ്ച് സാരഥിയൂം ഐ.എസ്.സി പേട്രൺ ഗവർണറുമായ അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഐ.എസ്.സി പ്രസിഡൻറ് ജോയ് തോമസ് ജോൺ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സലാം സ്വാഗതവും വൈസ് പ്രസിഡൻറ് ജയചന്ദ്രൻ നായർ നന്ദിയും പറഞ്ഞു. പ്രവാസി ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഐ.എസ്.സി സുവർണ ജൂബിലി വർഷമായ 2017ൽ വിപുലമായ ആഘോഷ പരിപാടികളാണ് അവതരിപ്പിക്കുന്നതെന്ന് പ്രസിഡൻറ് അറിയിച്ചു.
സുവർണ ജൂബിലി ലോഗോ ഡോ. സുരേഷ്‌കുമാറും അദീബ് അഹമ്മദും ചേർന്ന് പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
