ഇന്ത്യന്‍ മാധ്യമരംഗം മേല്‍ജാതിക്കാരുടേത് ^പി. സായിനാഥ്
text_fields‘സ്വാതന്ത്ര്യത്തിലുപരി നല്ല സമൂഹത്തിന് വേണ്ടിയായിരുന്നു ഇന്ത്യയിലെ സ്വാതന്ത്ര്യ സമര സേനാനികൾ പോരാടിയിരുന്നത്’
ദുബൈ/അബൂദബി: ഇന്ത്യന്‍ മാധ്യമരംഗം മേല്‍ജാതിക്കാരുടേത് മാത്രമാണെന്ന് പ്രശസ്ത പത്രപ്രവർത്തകനും മാഗ്‌സസെ അവാർഡ് ജേതാവുമായ പി.സായിനാഥ്. മാധ്യമ സ്ഥാപനങ്ങള്‍ കോര്‍പറേറ്റ് കമ്പനികളുടെ ഓഹരി പങ്കാളി ആയതാണ് അവ സാമ്പത്തിക പ്രതിസന്ധിയിലാകാന്‍ കാരണമെന്ന് അദ്ദേഹം ദുബൈയില്‍ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ കാരണായതും ഇതാണ്. മാധ്യമപ്രവര്‍ത്തകരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാന്‍ തുടങ്ങിയതാണ് പെയ്‍ഡ് ന്യൂസുകള്‍ക്ക് വഴി വെച്ചത്.
ചന്തയില്‍ മീൻ വില്‍ക്കുന്നവര്‍ ഉയര്‍ത്തുന്ന ബഹളത്തിെൻറ സത്യസന്ധത പോലും അര്‍ണബ് ഗോസ്വാമിയടക്കം ടി.വി ചര്‍ച്ചകളില്‍ ബഹളം വെക്കുന്ന അവതാരകര്‍ക്കില്ല. എന്നാല്‍, മിക്ക അവതാരകരും മറ്റൊരു അര്‍ണബ് ഗോസ്വാമി ആകാനാണ് ശ്രമിക്കുന്നതെന്ന് സായിനാഥ് പറഞ്ഞു.
ദലിതന് ഇന്ത്യയില്‍ രാഷ്ട്രപതി വരെ ആവാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, മാധ്യമരംഗത്ത് എത്ര ദലിത് ജേണലിസ്റ്റുകളുണ്ടെന്ന് അദ്ദേഹം ചോദിച്ചു. ടി.എൻ. ഗോപകുമാറിെൻറ സ്മരണക്ക് ലഭിച്ച അവാർഡിെൻറ സമ്മാനത്തുക ഇന്ത്യന്‍ ഗ്രാമങ്ങളെ മാധ്യമങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന പാരി എന്ന പോര്‍ട്ടലിനായി ചെലവഴിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അബൂദബി കേരള സോഷ്യൽ സെൻററിൽ ശക്തി തിയറ്റേഴ്സ് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിലും സായിനാഥ് സംസാരിച്ചു.
സ്വാതന്ത്ര്യത്തിലുപരി നല്ല സമൂഹത്തിന് വേണ്ടിയായിരുന്നു ഇന്ത്യയിലെ സ്വാതന്ത്ര്യ സമര സേനാനികൾ പോരാടിയിരുന്നതെന്ന് അദ്ദേഹം സാംസ്കാരിക സമ്മേളനത്തിൽ പറഞ്ഞു. എഴുത്തുകാരൻ പെരുമാൾ മുരുകനും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
