അബൂദബിയിൽ പരിപാടികൾക്ക് ലൈസൻസ് അനുവദിക്കാൻ ഏകീകൃത സംവിധാനം
text_fieldsഅബൂദബി: അബൂദബി എമിേററ്റിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് ലൈസൻസ് നൽകുന്നതിന് ഏകൃകൃത സംവിധാനം ഏർപ്പെടുത്തിയതായി അബൂദബി വിനോദസഞ്ചാര^സാംസ്കാരിക അതോറിറ്റി (ടി.സി.എ അബൂദബി) പ്രഖ്യാപിച്ചു. മാർച്ച് അഞ്ചിനാണ് സംവിധാനം ആരംഭിച്ചതെന്നും ഇേപ്പാൾ പൂർണമായി പ്രവർത്തനക്ഷമമാണെന്നും അധികൃതർ അറിയിച്ചു. സംവിധാനം തുടങ്ങിയത് മുതൽ വ്യവസായ പ്രദർശനങ്ങൾ, വ്യവസായ സമ്മേളനങ്ങൾ, കോർപറേറ്റ് യോഗങ്ങൾ എന്നിവ ഉൾപ്പെടെ 625ലധികം പരിപാടികൾ ഇതിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. എട്ട് മതപരിപാടികൾ, അഞ്ച് കായിക പരിപാടികൾ, രണ്ട് സാംസ്കാരിക-വിനോദ പരിപാടികൾ എന്നിവയും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംവിധാനത്തിൽ രജിസ്റ്റർ ചെയ്താൽ സാധാരണഗതിയിൽ രണ്ട് ദിവസം കൊണ്ട് ലൈസൻസ് അനുവദിക്കും. എന്നാൽ, പ്രഭാഷണ പരിപാടികളാണെങ്കിൽ അഞ്ച് ദിവസമെടുക്കും. പരിപാടിക്ക് അനുമതി ലഭിച്ച ശേഷം ടിക്കറ്റ് വിൽപന പ്രോത്സാാഹിപ്പിക്കാനുള്ള ഇലക്ട്രോണിക് ടിക്കറ്റ് സേവനവും സംവിധാനത്തിലൂടെ ലഭ്യമാകും. AbudhabiEvents.ae വെബ്സൈറ്റിലൂടെ പരിപാടികൾക്ക് പ്രചാരണം നൽകാനും സംഘാടകർക്ക് സാധിക്കും. അബൂദബി, അൽെഎൻ, അൽ ദഫ്റ എന്നിവിടങ്ങളിലെ വേദികളുടെ ശേഷിയും പ്രത്യേകതകളും ഉൾപ്പെടുത്തിയുള്ള വിശദാംശം സംവിധാനത്തിലുണ്ടാകും. പരിപാടിയുടെ അജണ്ട, തീയതി, സംഘാടകർക്ക് അനുവദിച്ച വേദി എന്നിവയും ലഭ്യമാകും.
പുതിയ സംരംഭം അബൂദബി എമിറേറ്റിലെ പരിപാടി നടത്തിപ്പുകൾക്ക് കൂടുതൽ ആകർഷണം നൽകുമെന്ന് ടി.സി.എ അബൂദബി ഡയറക്ടർ ജനറൽ സൈഫ് സഇൗദ് ഗോബാഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വേദി നിർമിക്കുന്നവർ, പരിപാടിയുടെ സംഘാടകർ, നടത്തിപ്പുകാർ, പ്രദർശന കേന്ദ്രങ്ങൾ, ഒാഡിറ്റോറിയങ്ങൾ എന്നിവ സംവിധാനത്തിന് കീഴിൽ കൊണ്ടുവന്നിട്ടുണ്ട്. വിനോദസഞ്ചാര നിക്ഷേപ മേഖലകൾ, ഫ്രീസോണുകൾ, സമ്മേളനങ്ങൾ, സിേമ്പാസിയങ്ങൾ, വിനോദ, കായിക, കല, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ പരിപാടികൾക്കെല്ലാം സംവിധാനം വഴി ലൈസൻസ് നേടേണ്ടതാണ്. പരിപാടികൾക്ക് അനുമതി നൽേകണ്ടുന്ന 22 സർക്കാർ വകുപ്പുകളിൽനിന്നുള്ള അനുമതി ഒരൊറ്റ സംവിധാനത്തിന് കീഴിൽനിന്ന് ലഭിക്കുമെന്നതിനാൽ അബൂദബിയിൽ ഇനി പരിപാടികൾ സംഘടിപ്പിക്കാൻ എളുപ്പമായിരിക്കുമെന്നും സൈഫ് സഇൗദ് ഗോബാഷ് പറഞ്ഞു. ഏതു തരം പരിപാടികൾക്കും അനുമതി വാങ്ങിയിരിക്കേണ്ട അഞ്ച് മുഖ്യ സർക്കാർ വകുപ്പുകളും പരിപാടികളുടെ പ്രേത്യകതകൾക്ക് അനുസരിച്ച് അനുമതിക്ക് അപേക്ഷിക്കേണ്ടുന്ന 17 വകുപ്പുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സ്വീകരിച്ചുവരുന്ന മികച്ച നടപടികളിലൊന്നാണ് പുതിയ സംവിധാനമെന്ന് ടി.സി.എ അബൂദബി ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടർ സുൽത്താൻ ആൽ ദാഹേരി അഭിപ്രായപ്പെട്ടു. സന്ദർശകരെയും നിക്ഷേപകരെയും കൂടുതൽ ആകർഷിക്കാനുള്ള ശ്രമങ്ങൾക്ക് ഇത് സഹായകരമാകും. പരിപാടികളുടെ സംഘാടനത്തിൽ സ്വകാര്യ മേഖലക്കും പൊതു മേഖലക്കും കൂടുതൽ യോജിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്നും സുൽത്താൻ ആൽ ദാഹേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
