കാത്തിരിക്കൂ... നക്ഷത്രങ്ങള്‍ അരികിലുണ്ട്
text_fieldsദുബൈ: അത്യാധുനിക ഉപഗ്രഹങ്ങളയച്ചും ചൊവ്വയില്‍ നഗരം നിര്‍മിച്ചും ആകാശം കൈപ്പിടിയിലൊതുക്കാനൊരുങ്ങുന്ന യു.എ.ഇയുടെ വളരുന്ന തലമുറക്ക് ആവേശമാവാന്‍ അല്‍ തുറായ ജ്യോതിശാസ്ത്ര കേന്ദ്രം ഏപ്രിലില്‍ തുറന്നുകൊടുക്കും. നാലു കോടി ചെലവിട്ട് മുശ്രിഫ് പാര്‍ക്കില്‍ ദുബൈ നഗരസഭ തയ്യാറാക്കുന്ന സെന്‍ററിന്‍െറ പണികള്‍ അവസാന ഘട്ടത്തിലത്തെിയതായി ദുബൈ അസ്ട്രോണമി ഗ്രൂപ്പ് സ്ഥാപക ഡയറക്ടര്‍ ഹസന്‍ അല്‍ ഹരിരി വ്യക്തമാക്കി.
29,600 ചതുരശ്ര അടി വലിപ്പത്തില്‍ പ്ളീഡീസ് (കാര്‍ത്തിക) നക്ഷത്രക്കുട്ടത്തിന്‍െറ ആകൃതിയിലാണ് കേന്ദ്രം ക്രമീകരിക്കുന്നത്. കൂറ്റന്‍ ടെലിസ്കോപ്പ്, ബഹിരാകാശ ഗ്യാലറി, ശാസ്ത്ര കൗതുക കളികള്‍, നിരീക്ഷണ കേന്ദ്രം, പുസ്തകശാല എന്നിവയാണ് ഉള്‍ക്കൊള്ളിക്കുക.
ലോകത്ത് ഇദംപ്രദമമായി ഒരുക്കുന്ന പല പ്രദര്‍ശനങ്ങളും ദുബൈ കേന്ദ്രത്തിന്‍െറ സവിശേഷതയാവും. ശൂന്യാകാശ കാഴ്ചകളൂം ശബ്ദങ്ങളൂം മാത്രമല്ല, മണവും രുചിയുമുള്‍പ്പെടെ ആകാശലോകത്ത് എത്തിപ്പെട്ട സമ്പൂര്‍ണ പ്രതീതി ഉണര്‍ത്തുന്ന പ്രദര്‍ശനമാണ് ഒരുക്കുക. മേഖലയിലെ വളര്‍ന്നു വരുന്ന വാനനിരീക്ഷകര്‍ക്കും ശാസ്ത്രകുതുകികള്‍ക്കും മികച്ച പരിശീലന-പശ്ചാത്തല സൗകര്യമൊരുക്കുകയാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
