ദുബൈ കെയേഴ്സിന് പത്തു വയസ്സ്: അറിവിന്‍െറ ലോകത്തേക്ക് നടത്തിയ ദുബൈക്ക് നന്ദി പറഞ്ഞ് ബംഗ്ളാ ബാലന്‍
text_fieldsദുബൈ: ഈ പിന്തുണക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നു, ദുബൈ കെയേഴ്സ് നല്‍കിയ സഹായം എനിക്ക് ഭാവിയെക്കുറിച്ച് അത്രമാത്രം പ്രതീക്ഷകളാണ് സമ്മാനിച്ചത്- ബംഗ്ളാദേശിലെ ഗ്രാമത്തിലിരുന്ന് ഷമിന്‍ എന്ന ബാലകന്‍ നല്‍കിയ സന്ദേശം ഈ ദൗത്യത്തിനു തുടക്കമിട്ട യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉള്‍പ്പെട്ട പ്രൗഢസദസ്സിന് പകര്‍ന്നത് ആനന്ദക്കണ്ണുനീര്‍. ഷമീനുമാത്രമല്ല അവനെപ്പോലെ വികസ്വര ലോകത്തിന്‍െറ പല മുക്കുമൂലകളിലുള്ള 160 ലക്ഷം കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായമേകുന്ന ദുബൈ കെയര്‍സ് എന്ന സന്നദ്ധസംഘം പത്താം പിറന്നാള്‍ ആഘോഷിക്കുകയാണിപ്പോള്‍. ഷമിന്‍ വളര്‍ന്നു വലുതായതില്‍ സന്തോഷം പ്രകടിപ്പിച്ച ശൈഖ് മുഹമ്മദ് പറഞ്ഞു-‘‘വരുന്ന ദശകത്തിലും നാമീ പ്രയാണം തുടരും, കുട്ടികളെ പഠിപ്പിക്കും വിദ്യാഭ്യാസത്തിന്‍െറ പ്രധാന്യം അത്രമേലുണ്ട്’’.
ദുബൈ കെയേഴ്സിന്‍െറ വിദ്യാഭ്യാസ മുന്നേറ്റത്തെ ശൈഖ് മുഹമ്മദ് പാകിയ വിത്ത് എന്നാണ് സി.ഇ.ഒ താരിഖ് അല്‍ ഗുര്‍ഗ് വിശേഷിപ്പിച്ചത്. തുടക്കത്തില്‍ പത്തു ലക്ഷം കുട്ടികളെ സഹായിക്കാനായിരുന്നു പദ്ധതി. ഇതു പിന്നീട് 45 വികസ്വര രാജ്യങ്ങളിലെ 1.60 കോടി കുട്ടികളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. 26.3 കോടി കുട്ടികള്‍ വിദ്യാഭ്യാസം ലഭിക്കാത്തവരായുണ്ടെന്നും ആ ദുരവസ്ഥ മാറ്റിയെടുക്കണമെന്നും ഗുര്‍ഗ് പറയുന്നു. സര്‍ക്കാറുകള്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കാന്‍ കഴിയാത്ത രാജ്യങ്ങളിലെ ദുര്‍ബല വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിക്കാനാണ് ദുബൈ കെയറിന്‍െറ ലക്ഷ്യം. ദുബൈ കെയേഴ്സ് ദശവാര്‍ഷിക ചടങ്ങില്‍ സംഘടനക്ക് സംഭാവന നല്‍കിയ സുമനസുകളുടെ പേരുകള്‍ രേഖപ്പെടുത്തിയ ഫലകം ശൈഖ് മുഹമ്മദ് പ്രകാശനം ചെയ്തു. ദുബൈ വൈദ്യുതി,ജല അതോറിറ്റി,ദുബൈ ഡ്യൂട്ടി ഫ്രീ, ഡിനാറ്റ, അല്‍ അന്‍സാരി എക്സ്ചേഞ്ച്, ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍, ഡമാക്, സണ്ണി വര്‍ക്കി തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
