വെല്ലുവിളികളെ മറികടന്ന് നാളെയിലേക്ക് കുതിക്കുക-ശൈഖ് മുഹമ്മദ്
text_fieldsദുബൈ: ലോകത്തിന്‍െറ പലകോണുകളില്‍ നിന്ന് നൂറുകണക്കിന് പ്രധാനമന്ത്രിമാരും മന്ത്രിമാരും നയരൂപവത്കരണ വിദഗ്ധരും എത്തിച്ചേര്‍ന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയുടെ ആദ്യദിനത്തില്‍ ശ്രദ്ധാകേന്ദ്രമായത് ആതിഥേയനായ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തന്നെ. അറബ് ലോകം സംബന്ധിച്ച ചര്‍ച്ചാ സെഷന്‍ നയിച്ച ശൈഖ് മുഹമ്മദ് നിരാശയില്‍ കുടുങ്ങാതെ നാളെയിലേക്ക് കുതിക്കാന്‍ ലോക നേതാക്കളെയും ജനതയെയും ആഹ്വാനം ചെയ്തു.
ലോകത്തെ പ്രശ്നങ്ങള്‍ക്ക് അവസാനമുണ്ടായില്ളെന്ന് വരികിലും വളര്‍ച്ചയിലും സേവനത്തിലും ശ്രദ്ധകേന്ദ്രീകരിച്ച് വികസനത്തിലേക്ക് മുന്നേറണമെന്ന ആമുഖത്തോടെയാണ് ശൈഖ് മുഹമ്മദ് സംസാരമാരംഭിച്ചത്. അറബ് ലോകത്ത് പ്രശ്നങ്ങളും വെല്ലുവിളികളുമുണ്ടെങ്കിലും ഹതാശരാവേണ്ടതില്ല. പരിപൂര്‍ണ അവകാശപ്പെടുന്നില്ളെങ്കിലും ലക്ഷ്യം സഫലമാക്കുന്നതിന് അനുദിനം പഠിച്ചും പ്രവര്‍ത്തിച്ചും തങ്ങള്‍ മുന്നേറുകയാണെന്നും ലക്ഷ്യം സാധ്യമായാല്‍ അനുഭവങ്ങള്‍ ഏവര്‍ക്കുമായി പങ്കുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ഉദാരത ഒരു യാഥാര്‍ഥ്യം തന്നെയാണ്. ലോക വിപണികള്‍ തുറന്നു കിടക്കുമ്പോള്‍ അറബ് ലോകം വേറിട്ടു നില്‍ക്കുകയല്ല വേണ്ടത്.
അറബ് വിപണിയല്ല അന്താരാഷ്ട്ര സാധ്യതകളെയാണ് ലക്ഷ്യമാക്കേണ്ടത്. ജി.സി.സി നാലു പതിറ്റാണ്ടു കൊണ്ട് കൈവരിച്ചതിനു തുല്യമായ നേട്ടങ്ങളാണ് കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് നേടിയത്. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്‍െറ നേതൃത്വത്തില്‍ ജി.സി.സി രാജ്യങ്ങള്‍ക്ക് വിവിധ മേഖലകളില്‍ നിര്‍ണായകമായ പങ്കുവഹിക്കാനുണ്ട്. മുന്‍ യു.എസ്. ഭരണകൂടം ഇറാഖ് അധിനിവേശം, വിപ്ളവങ്ങളെ പിന്തുണക്കല്‍ തുടങ്ങി ഒട്ടേറെ അബദ്ധങ്ങള്‍ വരുത്തിയിട്ടുണ്ട്. യു.എ.ഇ ഏതൊരു വിഷയത്തിലും ജനങ്ങളുടെ താല്‍പര്യത്തിനനുസൃതമായാണ് നയങ്ങള്‍ ക്രമപ്പെടുത്തുക.
മറ്റേതു രാജ്യത്തെയും പോലെ യു.എ.ഇയെ ലക്ഷ്യമിട്ടും പല ശ്രമങ്ങളും നടക്കുന്നുണ്ട്- പക്ഷെ അത് ഒരിക്കലും ഞങ്ങളുടെ കഠിനാധ്വാനത്തില്‍ നിന്ന് തടഞ്ഞിട്ടില്ല, നേട്ടങ്ങള്‍ക്ക് മുടക്കവും വരുത്തിയില്ല. രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനകള്‍ക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഓരോ രാജ്യത്തിനും താന്താങ്ങളുടെ താല്‍പര്യങ്ങളുണ്ടെന്നും എന്നാല്‍ അത് തങ്ങള്‍ക്ക് തടസമല്ളെന്നും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു.
മാനവ സമൂഹമാണ് സംസ്കാരങ്ങളെ സൃഷ്ടിക്കുന്നത്. അറബ് ജനതക്ക് വീണ്ടും പറന്നുയരാനുള്ള സാംസ്കാരിക അടിത്തറയുണ്ട്. ഖുര്‍ആന്‍െറ പേരില്‍ പരസ്പരം കൊല്ലുന്നവര്‍ക്കും അറബ് മണ്ണിലും യുറോപ്പിലും അമേരിക്കയിലുമെല്ലാം സ്വയം പൊട്ടിയമരുകയും ചെയ്യുന്ന ആളുകള്‍ക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല.
ഇസ്ലാം സഹിഷ്ണുതയുടെയും ശുദ്ധതയുടെയും മതമാണ്. ഇസ്ലാമിനു മുന്‍പ് പരസ്പരം പോരാടിയും കൈയടക്കിയുമാണ് ഗോത്രങ്ങള്‍ കഴിഞ്ഞുപോന്നത്. ഇസ്ലാമിന്‍െറ വരവോടെ കെട്ടിപ്പടുക്കപ്പെട്ട നാഗരികത മുഴുലോകത്തിനും അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
