‘കെസെഫ്’ വാര്‍ഷികാഘോഷം
text_fieldsദുബൈ: കാസര്‍കോട് ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ 'കെസെഫി’ന്‍െറ ഈ വര്‍ഷത്തെ ആഘോഷവും സ്കോളാസ്റ്റിക് അവാര്‍ഡ് വിതരണ ചടങ്ങും നടനും നിയമസഭാ അംഗവുമായ മുകേഷ് ഉദ്ഘാടനം ചെയ്തു.
കെസെഫ് പോലെ ജാതി, മത, കക്ഷി രാഷ്ട്രീയ ഭേദമന്യേയുള്ള കൂട്ടായ്മകള്‍ നാടിന്‍െറ പുരോഗതിക്കും നിലനില്‍പ്പിനും ഈ കാലഘട്ടത്തില്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കെസെഫ് ചെയര്‍മാന്‍ മഹമൂദ് ബങ്കര അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോ. ട്രഷറര്‍ നാരായണന്‍ നായര്‍, എം.ഐ.എസ്. മുഹമ്മദ് കുഞ്ഞി, അജയ്, പ്രഭാകരന്‍ അമ്പലത്തറ തുടങ്ങിയവര്‍ സംസാരിച്ചു.
സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ സ്വാഗതവും ഇല്യാസ് എ റഹ്മാന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സംഗീത പരിപാടിയില്‍ ഇസ്മായില്‍ തളങ്കര, ലാമിസ്, മോജൊ,എയ്ഞ്ചല്‍ ശിവകുമാര്‍, ദേവിക മോഹന്‍, റജൂബ് കിട്ടി, ജൂനിയര്‍ ബെന്നി ദയാല്‍, നാജി പീ. എം.യാസര്‍ ഹമീദ്, കലാഭവന്‍ ഹമീദ് ഹംദാന്‍ തുടങ്ങിയവര്‍ പരിപാടികള്‍ അവതരിപ്പിച്ചു. മുഹമ്മദ് കുഞ്ഞി ബേക്കല്‍, അമീര്‍ കല്ലട്ര, അഷ്റഫ് എയ്യള, കുഞ്ഞിരാമന്‍, ജയന്‍ മാങ്ങാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
