തീയോട് പോരാടാന്‍ യു.എ.ഇ വനിതകള്‍; മയിസയും നോറയും ദൗത്യം ഏറ്റെടുത്തു
text_fieldsഷാര്‍ജ: സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ യു.എ.ഇയിലെ സ്ത്രികളുടെ പങ്കാളിത്തം വലുതാണ്. എന്നാല്‍ സിവില്‍ഡിഫന്‍സ് മേഖലയില്‍ സ്ത്രികളുടെ പങ്കാളിത്തം ഓഫീസ് ജോലികളില്‍ മാത്രം ഒതുങ്ങിയിരുന്നു. ആ കഥ പഴങ്കഥയാക്കി മാറ്റുകയാണ് ഷാര്‍ജയില്‍ നിന്നുള്ള മയിസ അലി ആല്‍ കത്ബിയും നോറ ഉസ്മാന്‍ ആല്‍ ഗാഫ്ലിയും. വനിതാദിനത്തിലാണ് ഇവര്‍ അഗ്നിശമന സേനയുടെ അംഗവസ്ത്രം അണിഞ്ഞത്. വനിതകളെ മുന്‍നിരയില്‍ എത്തിക്കാന്‍ എന്നും മുന്നില്‍ നിന്ന ആളാണ് യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹിയാന്‍. സമസ്ത മേഖലകളിലും പുരുഷന്‍മാരോടൊപ്പം സ്ത്രികളും ഉന്നതികളിലെത്താൻ അദ്ദേഹം പരിശ്രമിച്ചിരുന്നു ആ ഊര്‍ജമാണ് തങ്ങളെ ഇതിലേക്ക് നയിച്ചത്.
പോരാത്തതിന് കുട്ടികാലം മുതല്‍ ഒരു അഗ്നിശമന സേനാംഗമായി തീരണമെന്നും രാജ്യത്തെയും ഇവിടെ ജീവിക്കുന്നവരെയും സേവിക്കണമെന്നും ആഗ്രഹിച്ചിരുന്നുവെന്ന് ഇരുവരും പറഞ്ഞു. 150 പേരാണ് സിവില്‍ഡിഫന്‍സില്‍ ചേരാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ നിന്ന് 15 പേരാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി ഖമീസ് ആല്‍ നഖ്ബി പറഞ്ഞു. ആറ് മാസത്തെ പ്രാഥമിക പരിശീലനത്തിന് ശേഷം കായികം, ഷൂട്ടിങ്, വേനല്‍കാല പരിശീലനം എന്നിവക്ക് പുറമെ സിവില്‍ഡിഫന്‍സ് നിയമങ്ങളെ കുറിച്ചുള്ള സമഗ്ര പഠനവും നടക്കും. ഇതിന് ശേഷം ജോലിയുമായി ബന്ധപ്പെട്ട പരിശീലനം മൂന്ന് മാസം നടക്കും.
ഇതില്‍ നിന്നാണ് തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാനുള്ള യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിെൻറ ആഹ്വാനം കരുത്തേകിയതായി മയിസയും നോറയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
