യു.എ.ഇയുടെ വനിതാ മുന്നേറ്റം ലോകത്തിന് അഭിമാനം
text_fieldsഷാർജ: വനിതാ സാമ്പത്തിക ശാക്തീകരണ ആഗോള ഉച്ചകോടിക്ക് ഷാർജയിൽ തുടക്കമായി. ഷാർജ ഭരണാധികാരിയും സുപ്രിം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി, ശൈഖ ജവാഹർ അൽ ഖാസിമി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ഉച്ചകോടിയിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാ നേതാക്കളും സംരംഭകരും സാമൂഹിക പ്രവർത്തകരും പങ്കുചേർന്നു. സ്ത്രീ മുന്നേറ്റത്തിൽ യു.എ.ഇ കൈവരിക്കുന്ന നേട്ടങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ അഭിമാനകരമാണെന്ന് ശൈഖ ജവാഹർ അൽ ഖാസിമി പറഞ്ഞു.
സഹിഷ്ണുത, സന്തോഷം സുരക്ഷ എന്നിവയുടെ മഹത്തായ ലക്ഷണമാണ് വനിതാ മുന്നേറ്റമെന്ന് മന്ത്രി ശൈഖ് മുബാറക് ആൽ നഹ്യാൻ അഭിപ്രായപ്പെട്ടു. തൊഴിൽ വിപണിയിൽ വനിതകൾക്ക് തുല്യമായ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഉച്ചകോടിയിൽ വെച്ച് 20 പൊതു^സ്വകാര്യ സ്ഥാപനങ്ങൾ വനിതാ ശാക്തീകരണ നയങ്ങൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. െഎക്യരാഷ്ട്ര സഭയുടെ വനിതാ ശാക്തീകരണ^തുല്യതാ വിഭാഗവും നമ വനിതാ മുന്നേറ്റ സംഘവുമാണ് ഉച്ചകോടിയുടെ അണിയറക്കാർ. ഷാർജ എക്സ്േപാ സെൻററിൽ നടക്കുന്ന പരിപാടി ഇന്നു സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
