പരിപാടിയിൽ പങ്കെടുക്കാൻ 'പച്ച' തെളിയണം
text_fieldsദുബൈ: പൊതുപരിപാടികളും വിനോദ സഞ്ചാര മേഖലയും തുറക്കുന്ന സാഹചര്യത്തിൽ വാക്സിനെടുത്തവരെയും പി.സി.ആർ പരിശോധന നടത്തിയവരെയും തിരിച്ചറിയാൻ പുതിയ സംവിധാനം ഏർപ്പെടുത്തി. 'അൽ ഹൊസ്ൻ' ആപ്പിൽ പച്ച നിറം (ഗ്രീൻ പാസ്) തെളിയുന്നവർക്ക് മാത്രമേ പൊതുപരിപാടികളിൽ പ്രവേശിക്കാൻ അനുമതി നൽകുകയുള്ളൂ.
വാക്സിനെടുത്തവർക്ക് കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം നിശ്ചിത ദിവസത്തേക്കാണ് ആപ്പിൽ ഗ്രീൻ പാസ് നൽകുന്നത്. ഈ കാലാവധി കഴിഞ്ഞാൽ വീണ്ടും കോവിഡ് ടെസ്റ്റ് നടത്തിയാൽ മാത്രമേ വീണ്ടും ഗ്രീൻ പാസ് ലഭിക്കൂ. ആറ് വിഭാഗമായി തിരിച്ചാണ് ഗ്രീൻ പാസ് നൽകുന്നത്. നിശ്ചിത ദിവസം കഴിഞ്ഞാൽ പച്ച നിറത്തിന് പകരം ചാരനിറമാകും ദൃശ്യമാകുക. കോവിഡ് പോസിറ്റിവായർക്ക് ചുവപ്പു നിറമാണ് ലഭിക്കുന്നത്. ഗ്രീൻ പാസിന് യു.എ.ഇ ആരോഗ്യമന്ത്രാലയം അനുമതി നൽകി.
ഗ്രീൻ പാസ് ലഭിക്കുന്നവർ
• വാക്സിനേഷൻ പൂർത്തിയായവർ:
രണ്ട് ഡോസ് വാക്സിനും പൂർത്തീകരിച്ച് 28 ദിവസം കഴിഞ്ഞ് പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവായാൽ ഗ്രീൻ പാസ് ലഭിക്കും. 30 ദിവസത്തേക്കാണ് പച്ച നിറം കാണുക
• രണ്ടാമത്തെ ഡോസ് ലഭിച്ച്
28 ദിവസം തികയാത്തവർ:
പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവായാൽ 14 ദിവസം ഗ്രീൻ പാസ്
• ആദ്യ ഡോസ് സ്വീകരിച്ചവർ:
രണ്ടാം ഡോസിനായി രജിസ്റ്റർ ചെയ്തവർക്ക് ഏഴ് ദിവസം ഗ്രീൻപാസ് (പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവാകണം)
• ആദ്യ ഡോസ് സ്വീകരിച്ചവർ:
രണ്ടാമത്തെ ഡോസിനാിയി 42 ദിവസത്തിന് ശേഷമാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ മൂന്ന് ദിവസം പച്ച തെളിയും (പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവാകണം)
• വാക്സിനേഷൻ ഇളവുള്ളവർ:
വാക്സിനേഷൻ എടുക്കേണ്ടതില്ല എന്ന് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് ഏഴ് ദിവസം ഗ്രീൻ പാസ് (പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവാകണം)
• വാക്സിൻ സ്വീകരിക്കാത്തവർ:
വാക്സിൻ സ്വീകരിക്കാത്തവർ ഇളവ് സർട്ടിഫിക്കറ്റ് നേടിയില്ലെങ്കിൽ മൂന്ന് ദിവസം പച്ച നിറം (പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവാകണം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

