യു.എ.ഇ-വിൻഡീസ് ലോകകപ്പ് സന്നാഹ മത്സരം: ബാസിത് ഹമീദിന് സെഞ്ച്വറി
text_fieldsദുബൈ: ഏകദിന ലോകകപ്പ് യോഗ്യത സന്നാഹ മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ യു.എ.ഇ ദേശീയതാരവും മലയാളിയുമായ ബാസിത് ഹമീദിന് തകർപ്പൻ സെഞ്ച്വറി. സിംബാബ്വെ തലസ്ഥാനമായ ഹരാരെയിലെ തകഷിംഗ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം മത്സരത്തിലാണ് ബാസിത് അന്താരാഷ്ട്ര മത്സരത്തിലെ തന്റെ കന്നി സെഞ്ച്വറി കുറിച്ചത്. 108 പന്തിൽ പുറത്താകാതെ 122 റൺസെടുത്ത (ഒമ്പതു സിക്സും ഒമ്പതു ഫോറും) ബാസിത് തന്നെയാണ് ടീമിലെ ടോപ് സ്കോറർ. എന്നാൽ, വിൻഡീസ് ഉയർത്തിയ 374 റൺസെന്ന കൂറ്റൻ ലക്ഷ്യം മറികടക്കാൻ യു.എ.ഇക്ക് കഴിഞ്ഞില്ല.
നിശ്ചിത അമ്പത് ഓവർ പൂർത്തിയാകുമ്പോൾ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 260 റൺസ് കണ്ടെത്താനേ യു.എ.ഇക്ക് കഴിഞ്ഞുള്ളൂ. 114 റൺസിനായിരുന്നു വിൻഡീസ് ജയം. നാലു വിക്കറ്റെടുത്ത യാനി കാരിയും രണ്ട് വിക്കറ്റെടുത്ത ജാസൺ ഹോൾഡറുമാണ് യു.എ.ഇയെ വരിഞ്ഞുകെട്ടിയത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് റോവ്മാൻ പവലിന്റെ (55 ബാളിൽ 105) അതിവേഗ സെഞ്ച്വറിയുടെ പിൻബലത്തിലാണ് 394 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

