പുതിയ ബഹിരാകാശ ദൗത്യത്തിന് യു.എ.ഇ സുസജ്ജം -ശൈഖ് ഹംദാൻ
text_fieldsശൈഖ് ഹംദാനൊപ്പം മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിൽ ബഹിരാകാശ യാത്രികരായ സുൽത്താൻ
അൽ നിയാദിയും ഹെസ്സ അൽ മൻസൂരിയും
ദുബൈ: ആറുമാസം നീണ്ട ബഹിരാകാശദൗത്യം വിജയകരമായി പൂർത്തീകരിച്ചതിനുപിന്നാലെ പുതിയ ബഹിരാകാശ ദൗത്യങ്ങൾക്ക് സജ്ജമാണെന്ന് പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിൽ, ബഹിരാകാശയാത്രികൻ സുൽത്താൻ അൽ നിയാദി, സായിദ് എംബിഷൻ 2 സംഘം എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുൽത്താൻ അൽ നിയാദിയുടെ ബഹിരാകാശദൗത്യം യു.എ.ഇയുടെയും അറബ് ലോകത്തിന്റെയും ബഹിരാകാശചരിത്രത്തിൽ പുതിയ നാഴികക്കല്ല് തീർത്തിരിക്കുകയാണെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിന്റെ ചെയർമാൻ കൂടിയാണ് ശൈഖ് ഹംദാൻ.
സുൽത്താൻ അൽ നിയാദിയെയും യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹെസ്സ അൽ മൻസൂരിയെയും ശൈഖ് ഹംദാൻ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചു. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സായിദ്- 2 എന്ന ബഹിരാകാശ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘത്തെയും അഭിസംബോധന ചെയ്തു.
ലോകമെമ്പാടും നടക്കുന്ന മാനവിക പ്രവർത്തനങ്ങളെയും ശാസ്ത്രീയദൗത്യങ്ങളെയും പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ ഏത് ബഹിരാകാശ ദൗത്യവും ഏറ്റെടുക്കാൻ യു.എ.ഇ സജ്ജമാണെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

