Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇറാൻ-ഇസ്രായേൽ...

ഇറാൻ-ഇസ്രായേൽ വെടിനിർത്തൽ സ്വാഗതം ചെയ്ത്​ യു.എ.ഇ

text_fields
bookmark_border
iran uae 98797a
cancel

ദുബൈ: ഇസ്രായേലും ഇറാനും തമ്മിലെ വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത്​ യു.എ.ഇ. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്ന ഒരു ചുവടുവെപ്പാണിതെന്നും പ്രാദേശിക സ്ഥിരതക്ക്​ അനുകൂലമായ ഒരു അന്തരീക്ഷത്തിന് വെടിനിർത്തൽ വഴിയൊരുക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പ്രത്യാശ പ്രകടിപ്പിച്ചു.

വെടിനിർത്തലിന്​ നയതന്ത്ര ഇടപെടൽ നടത്തിയ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെയും ഖത്തർ അമീർ ശൈഖ്​ തമീം​ ബിൻ ഹമദ്​ ആൽ ഥാനിയെയും മന്ത്രാലം അഭിനന്ദിച്ചു. കൂടുതൽ സംഘർഷം തടയുന്നതിനും മേഖലയിൽ മാനുഷിക, സുരക്ഷാ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും ഫലപ്രദമായ ഏകോപനം തുടരണമെന്നും പ്രസ്താവന വ്യക്​തമാക്കി. വികസന സാധ്യതകളെ തടസ്സപ്പെടുത്തുകയും ജനങ്ങളുടെ സുരക്ഷക്ക്​ ഭീഷണിയാകുകയും ചെയ്യുന്ന സംഘർഷങ്ങൾ തടയുന്നതിന് പരമാവധി സംയമനം പാലിക്കണമെന്നും രാഷ്ട്രീയ പരിഹാരങ്ങൾക്കും സംഭാഷണങ്ങൾക്കും മുൻഗണന നൽകണമെന്നുമുള്ള യു.എ.ഇയുടെ നിലപാട് മന്ത്രാലയം ആവർത്തിച്ചു.

അതിനിടെ, യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനെ ഇറാൻ പ്രസിഡന്‍റ്​ മസൂദ്​ പെഷസ്കിയാൻ ഫോണിൽ വിളിച്ച്​ സംസാരിച്ചു. വെടിനിർത്തൽ സ്വാഗതം ചെയ്യുന്നതായി സംഭാഷണത്തിൽ ​ശൈഖ്​ മുഹമ്മദ്​ അറിയിച്ചു. പശ്​ചിമേഷ്യയിൽ സമാധാനം, സുരക്ഷ, സുസ്ഥിരത എന്നിവ ശക്​തമാക്കുന്നതിന്​ വെടിനിർത്തൽ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും ജനങ്ങൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ കരാറിന്‍റെ വിജയം ഉറപ്പാക്കേണ്ടതുണ്ടെന്നും, സമാധാനത്തിനും മേഖലയുടെ സുരക്ഷക്കുമുള്ള സംരംഭങ്ങൾക്ക്​ യു.എ.ഇയുടെ തുടർച്ചയായ പിന്തുണയുണ്ടാകുമെന്നും യു.എ.ഇ പ്രസിഡന്‍റ്​ വ്യക്​തമാക്കി. യു.എ.ഇയുടെ നിലപാടിനും ഇസ്രായേൽ ആക്രമണ സമയത്തെ ഐക്യദാർഢ്യത്തിനും മസൂദ്​ പെഷസ്കിയാൻ നന്ദിയറിയിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefireGulf NewsUAEIsrael Iran War
News Summary - UAE welcomes Iran-Israel ceasefire
Next Story