ഗസ്സ വെടിനിർത്തൽ സ്വാഗതം ചെയ്ത് യു.എ.ഇ
text_fieldsദുബൈ: ഗസ്സയിൽ ആദ്യഘട്ട വെടിനിർത്തൽ കരാർ സംബന്ധിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യു.എ.ഇ വിദേശകാര്യ മന്ത്രാലയം. യു.എസ് പ്രസിഡന്റിന്റെ ഇക്കാര്യത്തിലെ നേതൃപരമായ പങ്കിനെയും ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളുടെ തുടർച്ചയായ പരിശ്രമങ്ങളെയും പ്രസ്താവന അഭിനന്ദിച്ചു.
ഗസ്സയിലെ മാനുഷിക ദുരിതങ്ങൾ അവസാനിപ്പിക്കുന്നതിനും ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾ ഉറപ്പുനൽകുന്നതിനൊപ്പം മേഖലയുടെ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്ന ഒരു പരിഹാരത്തിന് വഴിയൊരുക്കുന്നതിൽ കരാർ ഒരു നല്ല ചുവടുവെപ്പായിരിക്കുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. ഫലസ്തീൻ ജനതക്ക് മാനുഷിക സഹായം അടിയന്തരമായും സുരക്ഷിതമായും തടസ്സമില്ലാതെയും എത്തിക്കുന്നത് ഉറപ്പാക്കുന്നതിനും, സംഘർഷം അവസാനിപ്പിക്കുന്നതിനും നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനുമുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾക്ക് യു.എ.ഇയുടെ പിന്തുണയും പ്രസ്താവന ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

