Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമടങ്ങിവരുന്നവർ​ക്കായി...

മടങ്ങിവരുന്നവർ​ക്കായി വാതിൽ തുറന്ന്​ യു.എ.ഇ 

text_fields
bookmark_border
മടങ്ങിവരുന്നവർ​ക്കായി വാതിൽ തുറന്ന്​ യു.എ.ഇ 
cancel

ദുബൈ: ഭൂരിപക്ഷം രാജ്യങ്ങളും വിദേശികൾക്ക്​ മുന്നിൽ വാതിൽ കൊട്ടിയടക്കു​​​േമ്പാൾ പ്രവാസികൾക്കായി വാതിൽ തുറക്കുകയാണ്​ യു.എ.ഇ. രാജ്യത്ത്​ താമസവിസയുള്ളവർക്ക്​ മടങ്ങിയെത്താമെന്ന്​ പ്രഖ്യാപിച്ചാണ്​ യു.എ.ഇ നയം വ്യക്​തമാക്കിയത്​. താമസ വിസയുടെ കാലാവധി കഴിഞ്ഞവർക്കും പ്രവേശനത്തിന്​ അനുമതി നൽകുമെന്ന്​ പ്രഖ്യാപിച്ചതോടെ ഇന്ത്യ ഉൾപെടെ വിദേശ രാജ്യങ്ങളിൽനിന്ന്​ യു.എ.ഇയിൽ എത്താൻ ആഗ്രഹിക്കുന്നവരുടെ ആശങ്കക്ക്​ പരിഹാരമായി. 

യു.എ.ഇയിൽ നിന്ന്​ നാട്ടിലേക്ക്​ പോകുന്നവർക്ക്​ മാത്രമല്ല, തിരികെയെത്തുന്നവർക്കും സ്വാഗതമോതുന്നുവെന്ന വ്യക്​തമായ സൂചനയാണ്​ ഭരണകൂടം നൽകിയിരിക്കുന്നത്​. നിയന്ത്രണങ്ങൾ ഏർപെടുത്തിയതും പ്രവാസികളെ നാട്ടിലേക്കയച്ചതും ആരെയും ഇവിടെ നിന്ന്​ ഒഴിവാക്കാനല്ല എന്ന സന്ദേശമാണ്​ യു.എ.ഇ ഇതിലൂടെ നൽകുന്നത്. 

ഇന്ത്യ ഉൾ​പെടെ രാജ്യങ്ങൾ സ്വദേശികൾക്ക്​ നിയന്ത്രണം ഏർപെടുത്തു​േമ്പാഴാണ്​ ഗൾഫ്​ രാജ്യങ്ങൾ വിദേശികൾക്ക്​ സ്വാഗത​മോതുന്നത്​. കഴിഞ്ഞയാഴ്​ച ബഹ്​റൈനിലേക്ക്​ തിരുവനന്തപുരത്തുനിന്ന്​ യാത്രക്കാരെ കൊണ്ട്​ പോയിരുന്നു. ഇന്ത്യയിലേക്ക്​ പ്രവാസികളെ കൊണ്ട്​ പോകുന്ന വിമാനങ്ങൾ നിലവിൽ യാത്രക്കാരില്ലാതെയാണ്​ ഗൾഫ്​ രാജ്യങ്ങളിൽ എത്തുന്നത്​. 

ഇൗ വിമാനങ്ങളിൽ യാത്രക്കാരെ ഗൾഫ്​ രാജ്യങ്ങളിൽ എത്തിക്കാനാകും. ഇത്തരം ​പ്രത്യേക വിമാനങ്ങൾ സർവിസ്​ തുടങ്ങുന്നതോടെ നാട്ടിലുള്ളവർക്ക്​ ഗൾഫിൽ എത്താൻ കഴിയും. യു.എ.ഇയിൽ കുടുങ്ങിയ കുടുംബംഗങ്ങളെ സന്ദർശിക്കാനും ഇവിടെ ബിസിനസ്​ ശൃംഖലകളുള്ളവർക്കും ആശ്വാസം പകരുന്നതാണ്​ തീരുമാനം.

ആർക്കൊക്കെ തിരികെയെത്താം:
ആദ്യ പടിയായി റസിഡൻറ്​സ്​ വിസയുള്ളവർക്കും വിസ കാലാവധി കഴിഞ്ഞവർക്കുമാണ്​ അവസരം. ഇവർ നാട്ടിലാണെങ്കിലും വിസ കാലാവധി ഡിസംബർ 31 വരെ നീട്ടി നൽകുമെന്ന്​ അറിയിച്ചിരുന്നു. അതിനാൽ, താമസ വിസയുടെ കാലാവധി കഴിഞ്ഞവർക്കും തിരികെ എത്താനാകും. 

മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്​:
smartservices.ica.gov.ae എന്ന സൈറ്റ്​ വഴിയാണ്​ രജിസ്​റ്റർ ചെയ്യേണ്ടത്​. സൈറ്റിൽ പ്രവേശിച്ച്​ പബ്ലിക്​ സർവിസ്​ എന്ന ഭാഗത്ത്​ ക്ലിക്ക്​ ചെയ്യണം. അതിൽ അദർ സർവിസ്​ എന്ന വിഭാഗത്തിൽ റെസിഡൻറ്​്സ്​ ഒൗട്ട്​സൈഡ്​ യു.എ.ഇ എന്നത്​ തെരഞ്ഞെടുക്കണം. സ്​റ്റാർട്ട്​ സർവിസ്​ എന്ന ലിങ്കിൽ ക്ലിക്ക്​ ചെയ്​താൽ അപേക്ഷ സമർപ്പിക്കേണ്ട ഭാഗത്തെത്തും. ഇവിടെയാണ്​ പേരും വിലാസവുമെല്ലാം നൽകേണ്ടത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsExpatriates
News Summary - uae welcome expatriates
Next Story